---
title: "എയർപോർട്ടിൽ വെച്ച് പൊക്കി...! ആയുധ പരിശീലന കേസ്; ഒളിവിലായിരുന്ന പിഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ"
english_title: "PFI activist arrested in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342608/pfi-activist-arrested-in-kochi-new"
published_at: "2026-02-18T11:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69955338aa1d8_arrest.jpg"
keywords: []
---

# എയർപോർട്ടിൽ വെച്ച് പൊക്കി...! ആയുധ പരിശീലന കേസ്; ഒളിവിലായിരുന്ന പിഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി: ** പി എഫ് ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ എൻ ഐ എ അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്.

## Article Content

**കൊച്ചി: ** പി എഫ് ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ എൻ ഐ എ അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്.

മൊയ്തീൻകുട്ടി 2022 മുതൽ ഒളിവിൽ ആയിരുന്നു. പിഎഫ്ഐ നിരോധവുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്നു മൊയ്തീൻകുട്ടി.

പ്രതിയെ റിമാൻഡ് ചെയ്തു. മൊയ്തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഏറെ നാളായി അന്വേഷണ ഏജൻസികളെ വെട്ടിച്ച് ഒളിവിലായിരുന്ന ഇയാൾ വിദേശത്തുനിന്ന് എത്തിയപ്പോഴാണ് വലയിലായത്. കേസിൽ ഗൂഢാലോചനയിലും ആയുധ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നതിലും ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342608/pfi-activist-arrested-in-kochi-new)