---
title: "സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ?  കുതിപ്പ് നിർത്തി സ്വർണവില"
english_title: "The price of gold remains unchanged today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342597/the-price-of-gold-remains-unchanged-today"
published_at: "2026-02-18T10:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69954d95ca26d_gold.jpg"
keywords: []
---

# സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ?  കുതിപ്പ് നിർത്തി സ്വർണവില

> **Lead Summary:** **കോഴിക്കോട് : **കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ തുടരുന്ന വലിയ ചാഞ്ചാട്ടത്തിനൊടുവിൽ സ്വർണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു.

## Article Content

**കോഴിക്കോട് : **കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ തുടരുന്ന വലിയ ചാഞ്ചാട്ടത്തിനൊടുവിൽ സ്വർണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു.

ഇന്നലെ പവന് 1,120 രൂപയുടെ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വിലയിൽ മാറ്റമുണ്ടാകാത്തത്. സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് വിപണിയിലെ ഈ പുതിയ പ്രവണത.

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 1,13,600 രൂപയായി തുടരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 1,120 രൂപ കുറഞ്ഞതോടെയാണ് വില ഈ നിരക്കിലേക്ക് താഴ്ന്നത്.

ഗ്രാം നിരക്കിലും ഇന്ന് മാറ്റം പ്രകടമല്ല. ഒരു ഗ്രാം സ്വർണ്ണത്തിന് 14,200 രൂപ എന്ന നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് 140 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണവില ഉയർന്നും താഴ്ന്നും അസ്ഥിരമായി തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും വലിയ ഇടിവുകളിലൊന്നാണ് ഇന്നലെ രേഖപ്പെടുത്തിയത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് നിലവിലെ ഈ വിലക്കുറവ് വലിയ ഗുണകരമാകും.

വരും ദിവസങ്ങളിലും വിപണിയിൽ സമാനമായ രീതിയിലുള്ള മാറ്റങ്ങൾ തുടരുമോ എന്നാണ് സ്വർണം വാങ്ങാനായി കാത്തിരിക്കുന്നവർ ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342597/the-price-of-gold-remains-unchanged-today)