---
title: "ഇനി ബുദ്ധിമുട്ടേണ്ട ...;  ഹോം പേജ് റെഡി, തകരാർ പരിഹരിച്ച് യൂട്യൂബ്"
english_title: "Home page is back; YouTube fixes the problem"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342592/home-page-is-back-youtube-fixes-the-problem-new"
published_at: "2026-02-18T10:20:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699545797c301_yutb.jpg"
keywords: []
---

# ഇനി ബുദ്ധിമുട്ടേണ്ട ...;  ഹോം പേജ് റെഡി, തകരാർ പരിഹരിച്ച് യൂട്യൂബ്

> **Lead Summary:** **ന്യൂഡല്‍ഹി : **ആഗോളതലത്തിൽ ഉപഭോക്താക്കളെ വലച്ച യൂട്യൂബ് സേവനങ്ങളിലെ തടസ്സം പരിഹരിച്ചു. ഇന്ന് രാവിലെ മുതൽ പ്ലാറ്റ്‌ഫോമിന്റെ ഹോം പേജ് ലഭ്യമാകാതിരുന്ന പ്രതിസന്ധിയാണ് അധികൃതർ നീക്കിയത്.

## Article Content

**ന്യൂഡല്‍ഹി : **ആഗോളതലത്തിൽ ഉപഭോക്താക്കളെ വലച്ച യൂട്യൂബ് സേവനങ്ങളിലെ തടസ്സം പരിഹരിച്ചു. ഇന്ന് രാവിലെ മുതൽ പ്ലാറ്റ്‌ഫോമിന്റെ ഹോം പേജ് ലഭ്യമാകാതിരുന്ന പ്രതിസന്ധിയാണ് അധികൃതർ നീക്കിയത്.

ഹോം പേജ് ലോഡ് ആകാത്തതിനാൽ പുതിയ വീഡിയോകൾ കാണാൻ സാധിക്കാതെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ബുദ്ധിമുട്ടിയത്. എന്നാൽ നേരിട്ടുള്ള ലിങ്കുകൾ വഴി വീഡിയോകൾ പ്ലേ ചെയ്യാൻ തടസ്സമുണ്ടായിരുന്നില്ല.

സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായും ഇപ്പോൾ ഹോം പേജ് സാധാരണ നിലയിലായതായും യൂട്യൂബ് ഔദ്യോഗികമായി അറിയിച്ചു.

ചെറിയ സമയത്തിനകം 321,958 പേര്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ Something went Wrong' എന്നാണ് ഡിസ്‌പ്ലേ ചെയ്തിരുന്നില്ല. ഇന്ത്യ, യുകെ ഉള്‍പ്പെടെ ആഗോളതലത്തില്‍ പ്രതിസന്ധി നേരിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342592/home-page-is-back-youtube-fixes-the-problem-new)