---
title: "ആറ്റുകാൽ പൊങ്കാല; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി"
english_title: "march 3rd local holiday declared for all educational and government institutions in trivandrum"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342576/march-3rd-local-holiday-declared-for-all-educational-and-government-institutions-in-trivandrum"
published_at: "2026-02-18T09:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699533ea3b9f4_holiday.jpg"
keywords: []
---

# ആറ്റുകാൽ പൊങ്കാല; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.

പൊങ്കാലയോട് അനുബന്ധിച്ച് കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തി. പൊങ്കാലയുടെ തലേ ദിവസമായ മാർച്ച് രണ്ടിന് വൈകീട്ട് ആറുമണി മുതൽ പൊങ്കാല ദിവസമായ മാർച്ച് മൂന്നിന് വൈകീട്ട് ആറുമണിവരെയാണ് മദ്യനിരോധനം.

നഗരത്തിലെ ഭക്ഷ്യശാലകൾക്ക് കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസിന്റെ രജിസ്‌ട്രേഷൻ പകർപ്പ് പ്രദർശിപ്പിക്കേണ്ടതാണ്. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പൊങ്കാലയോട് അനുബന്ധിച്ച് ഭക്ഷ്യസംരക്ഷകർ, പാചകത്തൊഴിലാളികൾ എന്നിവർക്കായി ഫെബ്രുവരി 19-ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ബോധവത്കരണ ക്ലാസ് നടത്തും. ഉത്സവത്തോട് അനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയം, ദാഹജലവിതരണം എന്നിവ നടത്തുന്ന സ്ഥാനപങ്ങളും സംഘടനകളും വ്യക്തികളും മുൻകൂറായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്.

ഭക്തജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി വിവിധ കേന്ദ്രങ്ങളിൽനിന്നും ക്ഷേത്രത്തിലേക്കും, തിരിച്ചും അധിക സർവീസുകൾ നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്. ഈ റൂട്ടുകൾ വൈകാതെ പ്രഖ്യാപിക്കും. വിവിധ ഡിപ്പോകളിലെ ബസുകൾ ലൈൻഅപ്പും പാർക്കിങ്ങും ചെയ്യുന്നത് സംബന്ധിച്ചും തീരുമാനമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342576/march-3rd-local-holiday-declared-for-all-educational-and-government-institutions-in-trivandrum)