---
title: "ഹൈദരാബാദിലെ ഹൽദിറാം ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ ലംഘനം; ലേബലില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിറ്റെന്ന് ആരോപണം"
english_title: "Haldiram's food safety violation, HYDERABAD"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342563/haldirams-food-safety-violation-hyderabad"
published_at: "2026-02-18T07:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69951a5d0bcb1_5.jpg"
keywords: []
---

# ഹൈദരാബാദിലെ ഹൽദിറാം ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ ലംഘനം; ലേബലില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിറ്റെന്ന് ആരോപണം

> **Lead Summary:** പ്രമുഖ മധുരപലഹാര ശൃംഖലയായ ഹൽദിറാമിനെതിരെ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കേസ്. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വിറ്റുവെന്ന പരാതിയെത്തുടർന്ന് ഹൈദരാബാദിലെ അട്ടാപൂർ ഔട്ട്‌ലെറ്റിനെതിരെയാണ് അധികൃതർ നടപടിയെടുത്തത്.

## Article Content

പ്രമുഖ മധുരപലഹാര ശൃംഖലയായ ഹൽദിറാമിനെതിരെ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കേസ്. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വിറ്റുവെന്ന പരാതിയെത്തുടർന്ന് ഹൈദരാബാദിലെ അട്ടാപൂർ ഔട്ട്‌ലെറ്റിനെതിരെയാണ് അധികൃതർ നടപടിയെടുത്തത്.

വിൽപനയ്ക്ക് വെച്ചിരുന്ന ഭക്ഷണപ്പൊതികളിൽ ഉൽപ്പന്നം നിർമ്മിച്ച തീയതിയോ, ഉപയോഗിക്കാവുന്ന അവസാന തീയതിയോ രേഖപ്പെടുത്തിയിരുന്നില്ലെന്ന് ഉപഭോക്താക്കൾ ആരോപിച്ചു. കൃത്യമായ ലേബലിംഗ് ഇല്ലാതെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് വിൽപന നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി ലഭിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമലംഘനം സ്ഥിരീകരിച്ചാൽ ഔട്ട്‌ലെറ്റിനെതിരെ കടുത്ത നടപടിയുണ്ടാകും. അതേസമയം, ഉയർന്ന ആരോപണങ്ങളിൽ കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342563/haldirams-food-safety-violation-hyderabad)