---
title: "ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം; ജില്ലാ ഫയർ ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും"
english_title: "Fire at Jayalakshmi Silks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342561/fire-at-jayalakshmi-silks"
published_at: "2026-02-18T06:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69951316c4c86_3.jpg"
keywords: []
---

# ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം; ജില്ലാ ഫയർ ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും

> **Lead Summary:** കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.

## Article Content

കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.

കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നതോടെ തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

വിഷു, റംസാൻ വിപണികൾ മുന്നിൽക്കണ്ട് എത്തിച്ച വൻതോതിലുള്ള തുണിശേഖരം ഉൾപ്പെടെ കത്തിയമർന്നതോടെ കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള അത്യാധുനിക ഫയർ എഞ്ചിൻ ഉൾപ്പെടെ ഇരുപതോളം യൂണിറ്റുകൾ ഏകദേശം ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. അപകടസമയത്ത് ഉപഭോക്താക്കളുടെ തിരക്ക് കുറവായതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342561/fire-at-jayalakshmi-silks)