---
title: "ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി"
english_title: "Sabarimala gold robbery case; Verdict today on Thantri Kantarar Rajeeva's bail plea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342560/sabarimala-gold-robbery-case-verdict-today-on-thantri-kantarar-rajeevas-bail-plea"
published_at: "2026-02-18T06:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69950d5250eba_2.jpg"
keywords: []
---

# ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

> **Lead Summary:** ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകളിൽ പ്രതിയായ തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

## Article Content

ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകളിൽ പ്രതിയായ തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തന്ത്രിക്കും കുടുംബത്തിനും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലുള്ള വൻ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയും ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. കൂടാതെ, ദേവസ്വം ബോർഡിൽ നിന്ന് ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

തനിക്ക് ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ചുമതലയെന്നും ഭരണപരമായ ഇടപാടുകളിൽ പങ്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. തന്ത്രിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗം ലക്ഷ്യമിടുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധമാണ് തന്ത്രിയെ കേസിലേക്ക് നയിച്ചതെന്നാണ് എസ്.ഐ.ടിയുടെ നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342560/sabarimala-gold-robbery-case-verdict-today-on-thantri-kantarar-rajeevas-bail-plea)