---
title: "കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ പദ്ധതികളിലൂടെ തീരദേശത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കി - സജി ചെറിയാൻ"
english_title: "Comprehensive development of the coastal region has been ensured through various projects in the last ten years - Saji Cherian"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342559/comprehensive-development-of-the-coastal-region-has-been-ensured-through-various-projects-in-the-last-ten-years-saji-cherian"
published_at: "2026-02-18T06:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69950addba9f8_1.jpg"
keywords: []
---

# കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ പദ്ധതികളിലൂടെ തീരദേശത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കി - സജി ചെറിയാൻ

> **Lead Summary:** കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ പദ്ധതികളിലൂടെ തീരദേശത്തിന്റെ സമഗ്ര പുരോഗതി സർക്കാർ ഉറപ്പാക്കിയെന്ന് മന്ത്രി സജി ചെറിയാൻ. കൊല്ലം നീണ്ടകരയിൽ വല നിർമ്മാണ ഫാക്ടറിയുടെ ശിലാസ്ഥാപനവും, ശക്തികുളങ്ങരയിലെ ബോട്ട് ബിൽഡിംഗ് യാർഡ് ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ പദ്ധതികളിലൂടെ തീരദേശത്തിന്റെ സമഗ്ര പുരോഗതി സർക്കാർ ഉറപ്പാക്കിയെന്ന് മന്ത്രി സജി ചെറിയാൻ. കൊല്ലം നീണ്ടകരയിൽ വല നിർമ്മാണ ഫാക്ടറിയുടെ ശിലാസ്ഥാപനവും, ശക്തികുളങ്ങരയിലെ ബോട്ട് ബിൽഡിംഗ് യാർഡ് ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീണ്ടകരയിൽ നിർമ്മിക്കുന്ന പുതിയ വല നിർമ്മാണ ഫാക്ടറിയിലൂടെ 150 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ പ്രതിവർഷം 450 ടൺ വലകൾ ഉൽപ്പാദിപ്പിക്കാൻ സാധിക്കും.

കൂടാതെ, ഹാർബർ എൻജിനീയറിങ് വിഭാഗം 10 കോടി രൂപ ചിലവിൽ പണിത ഷോപ്പിംഗ് കോംപ്ലക്സും മന്ത്രി നാടിന് സമർപ്പിച്ചു. 27 കടമുറികളുള്ള ഈ കെട്ടിടം രണ്ടു നിലകളിലായാണ് ഒരുക്കിയിരിക്കുന്നത്.

ശക്തികുളങ്ങരയിൽ 8.82 കോടി രൂപ ചെലവിൽ നിർമ്മിച്ച ബോട്ട് ബിൽഡിംഗ് യാർഡ്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ മേഖലയുടെ വികസനത്തിന് ആക്കം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക സുരക്ഷ മത്സ്യഫെഡ് ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342559/comprehensive-development-of-the-coastal-region-has-been-ensured-through-various-projects-in-the-last-ten-years-saji-cherian)