---
title: "പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ"
english_title: "Attempt to kill five-year-old girl by throwing her into canal in Pathanamthitta; Father arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342550/attempt-to-kill-five-year-old-girl-by-throwing-her-into-canal-in-pathanamthitta-father-arrested"
published_at: "2026-02-17T22:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6994a186a0f63_27.jpg"
keywords: []
---

# പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

> **Lead Summary:** പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കൂടൽ സ്വദേശിയായ ഷിജുവിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകുന്നേരം ഭാര്യയുമായി ഉണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു ക്രൂരകൃത്യം.

## Article Content

പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കൂടൽ സ്വദേശിയായ ഷിജുവിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകുന്നേരം ഭാര്യയുമായി ഉണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു ക്രൂരകൃത്യം.

ഭാര്യയുമായി വഴക്കിട്ട ഷിജു, കുട്ടിയുമായി മരിക്കാൻ പോകുന്നുവെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. തുടർന്ന് വീടിന് സമീപത്തെ കനാലിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞു. ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കൂടൽ പോലീസ് കേസെടുത്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടൽ എസ്.എച്ച്.ഒ സുധീർ, എസ്.ഐ അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരുവരുടേതും രണ്ടാം വിവാഹമാണെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342550/attempt-to-kill-five-year-old-girl-by-throwing-her-into-canal-in-pathanamthitta-father-arrested)