---
title: "പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി"
english_title: "Health Minister orders immediate investigation into baby's death during delivery surgery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342547/health-minister-orders-immediate-investigation-into-babys-death-during-delivery-surgery-NEW"
published_at: "2026-02-17T22:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69949cb20a0ce_26.jpg"
keywords: []
---

# പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി

> **Lead Summary:** നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

## Article Content

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

പാലോട് സ്വദേശികളായ നിരഞ്ജന-ബിനിൽ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഡോ. ബിന്ദു സുന്ദറിനെതിരെയാണ് കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ ആർ.ഡി.ഒയും ആശുപത്രി സൂപ്രണ്ടും അന്വേഷണം ആരംഭിച്ചു. ഡോക്ടർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് സാധ്യതയുണ്ട്.

സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. ആരോപണവിധേയയായ ഡോക്ടറുടെ കാർ പ്രവർത്തകർ തടഞ്ഞതോടെ പോലീസ് ഇടപെട്ട് ഇവരെ തിരികെ ആശുപത്രിയിലെത്തിച്ചു. മുമ്പും പരാതികൾ നേരിട്ടിട്ടുള്ള ഡോക്ടറുടെ ചികിത്സാ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342547/health-minister-orders-immediate-investigation-into-babys-death-during-delivery-surgery-NEW)