---
title: "എകെജി സ്മൃതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു"
english_title: "Chief Minister inaugurated AKG Memorial Museum"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342543/chief-minister-inaugurated-akg-memorial-museum"
published_at: "2026-02-17T21:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699497246fc65_24.jpg"
keywords: []
---

# എകെജി സ്മൃതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

> **Lead Summary:** എകെജിയുടെ സ്മരണയ്ക്കായി ജന്മനാടായ കണ്ണൂർ പെരളശ്ശേരിയിൽ നിർമ്മിച്ച സ്മൃതി മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

## Article Content

എകെജിയുടെ സ്മരണയ്ക്കായി ജന്മനാടായ കണ്ണൂർ പെരളശ്ശേരിയിൽ നിർമ്മിച്ച സ്മൃതി മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ആധുനിക സാങ്കേതികവിദ്യയുടെ കരുത്തിൽ എകെജിയുടെ ജീവിതവും പോരാട്ടവീര്യവും മ്യൂസിയത്തിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. നുണകൾ പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് സത്യങ്ങൾ വിളിച്ചുപറയുക എന്ന ചരിത്രപരമായ ദൗത്യമാണ് മ്യൂസിയങ്ങൾ നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന മ്യൂസിയം വകുപ്പിന് കീഴിൽ മൂന്നര ഏക്കറിൽ പണിത മ്യൂസിയം രണ്ട് നിലകളിലായി ഏഴ് ഗാലറികളുമായാണ് ഒരുക്കിയിരിക്കുന്നത്.

എകെജി ഉപയോഗിച്ച സാധന സാമഗ്രികൾ, അപൂർവമായ ചിത്രങ്ങൾ, ചരിത്രരേഖകൾ എന്നിവയ്‌ക്കൊപ്പം ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി തുടങ്ങിയ പുത്തൻ സങ്കേതങ്ങളും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.വി. ജയരാജൻ, കെ.കെ. രാഗേഷ്, എ.കെ.ജിയുടെ മകൾ ലൈല തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342543/chief-minister-inaugurated-akg-memorial-museum)