---
title: "ശബ്ദമലിനീകരണത്തിനെതിരെ ഗതാഗത വകുപ്പ്; എയർ ഹോൺ ഘടിപ്പിച്ചാൽ വാഹനം പിടിച്ചെടുക്കും"
english_title: "Transport Department against noise pollution"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342531/transport-department-against-noise-pollution"
published_at: "2026-02-17T20:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69947c3d1e2ce_20.jpg"
keywords: []
---

# ശബ്ദമലിനീകരണത്തിനെതിരെ ഗതാഗത വകുപ്പ്; എയർ ഹോൺ ഘടിപ്പിച്ചാൽ വാഹനം പിടിച്ചെടുക്കും

> **Lead Summary:** ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി എയർ ഹോണുകൾക്കും നിരോധിത ഹോണുകൾക്കുമെതിരെ ശക്തമായ നടപടികളുമായി ഗതാഗത വകുപ്പ്. നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ, വർക്ക്‌ഷോപ്പുകൾ, വാഹന ഉടമകൾ എന്നിവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

## Article Content

ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി എയർ ഹോണുകൾക്കും നിരോധിത ഹോണുകൾക്കുമെതിരെ ശക്തമായ നടപടികളുമായി ഗതാഗത വകുപ്പ്. നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ, വർക്ക്‌ഷോപ്പുകൾ, വാഹന ഉടമകൾ എന്നിവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

നിരോധിത ഹോണുകൾ വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം അവരുടെ ജിഎസ്ടി, തദ്ദേശ സ്വയംഭരണ രജിസ്‌ട്രേഷനുകൾ ഇല്ലാതാക്കാനും നിർദ്ദേശമുണ്ട്. ഇത്തരം ഹോണുകൾ ഘടിപ്പിച്ചു നൽകുന്ന വർക്ക്‌ഷോപ്പുകൾക്കെതിരെയും നടപടിയുണ്ടാകും. എയർഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമവിരുദ്ധമായ ഹോണുകൾ നീക്കം ചെയ്ത ശേഷം മാത്രം വിട്ടുനൽകുകയും ചെയ്യും.

പരിശോധനയ്ക്കായി ഡെസിബെൽ മീറ്ററുകൾ ഉപയോഗിക്കും. കുറ്റം ആവർത്തിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും ഫിറ്റ്‌നസും റദ്ദാക്കും. മോട്ടോർ വാഹന വകുപ്പ്, ജിഎസ്ടി, തദ്ദേശ വകുപ്പുകൾ സംയുക്തമായാണ് സംസ്ഥാന വ്യാപകമായി ഈ പരിശോധനകൾ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342531/transport-department-against-noise-pollution)