---
title: "കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം"
english_title: "Major fire breaks out at Jayalakshmi Silks in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342527/major-fire-breaks-out-at-jayalakshmi-silks-in-kozhikode"
published_at: "2026-02-17T19:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699473f8ac911_19.jpg"
keywords: []
---

# കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം

> **Lead Summary:** കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സിൽക്സിൽ ഇന്ന് വൈകിട്ട് ആറുമണിയോടെ വൻ തീപിടുത്തം ഉണ്ടായി. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിൽ പടർന്ന തീ അണയ്ക്കാനായി അഞ്ചിലധികം ഫയർ എഞ്ചിനുകൾ നിലവിൽ സ്ഥലത്തെത്തിയിട്ടുണ്ട്. മുകളിലത്തെ നിലകളിലേക്ക് തീ പടരുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

## Article Content

കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സിൽക്സിൽ ഇന്ന് വൈകിട്ട് ആറുമണിയോടെ വൻ തീപിടുത്തം ഉണ്ടായി. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിൽ പടർന്ന തീ അണയ്ക്കാനായി അഞ്ചിലധികം ഫയർ എഞ്ചിനുകൾ നിലവിൽ സ്ഥലത്തെത്തിയിട്ടുണ്ട്. മുകളിലത്തെ നിലകളിലേക്ക് തീ പടരുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. പ്രാഥമിക വിവരങ്ങൾ പ്രകാരം ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. കോടികളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

2023-ലും സമാനമായ രീതിയിൽ ഇവിടെ തീപിടുത്തം ഉണ്ടായിരുന്നു. അന്ന് ഷോർട്ട് സർക്യൂട്ടാണ് കാരണമായി കണ്ടെത്തിയിരുന്നത്. മുൻപ് തീപിടുത്തം ഉണ്ടായ അതേ ഭാഗത്ത് തന്നെയാണ് ഇത്തവണയും ആദ്യം തീ കണ്ടതെന്നത് ശ്രദ്ധേയമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342527/major-fire-breaks-out-at-jayalakshmi-silks-in-kozhikode)