---
title: "കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസ്"
english_title: "Youth found dead in lodge in Karunagappallycase filed for unnatural death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342497/youth-found-dead-in-lodge-in-karunagappallycase-filed-for-unnatural-death"
published_at: "2026-02-17T16:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699444ac10014_death_kollam.jpg"
keywords: []
---

# കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസ്

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** )** കൊല്ലം കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കാവിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലാപ്പന സ്വദേശി വിനീഷ് ആണ് മരിച്ചത്. കരുനാഗപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വിനീഷ് ലോഡ്ജിൽ മുറിയെടുത്തത്.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** )** കൊല്ലം കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കാവിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലാപ്പന സ്വദേശി വിനീഷ് ആണ് മരിച്ചത്. കരുനാഗപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വിനീഷ് ലോഡ്ജിൽ മുറിയെടുത്തത്.

മറ്റൊരു സംഭവത്തിൽ കൊല്ലം ജില്ലയിലെ കേരളപുരത്ത് ജീർണിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് ദിവസം മുൻപ് കാണാതായ സുജാത എന്ന സ്ത്രീയുടെ മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്. പ്രദേശവാസിയായ ഇവരെ മൂന്ന് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342497/youth-found-dead-in-lodge-in-karunagappallycase-filed-for-unnatural-death)