---
title: "നൊസ്റ്റാൾജിയ ഉണർത്തുന്ന രുചി; ഇഫ്താർ വിരുന്നുകളിലെ താരം 'കായ്പോള' തയ്യാറിക്കിയാലോ?"
english_title: "What if the star of Iftar feasts, 'Kaipola', prepares?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342481/what-if-the-star-of-iftar-feasts-kaipola-prepares"
published_at: "2026-02-17T15:12:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69943c3be2cdb_12.jpg"
keywords: []
---

# നൊസ്റ്റാൾജിയ ഉണർത്തുന്ന രുചി; ഇഫ്താർ വിരുന്നുകളിലെ താരം 'കായ്പോള' തയ്യാറിക്കിയാലോ?

> **Lead Summary:** **മ**ലബാറിലെ നോമ്പുതുറ വിഭവങ്ങളിൽ പ്രധാനിയാണ് ഒന്നാണ് കായ്പോള. പഴവും മുട്ടയും പ്രധാന ചേരുവകളായി വരുന്ന ഈ പലഹാരം രുചിയിലും പോഷകഗുണത്തിലും ഒരുപോലെ മുന്നിലാണ്. കേക്ക് പോലെ മൃദുവായ ഈ വിഭവം എണ്ണയിൽ പൊരിച്ചെടുക്കാത്തതുകൊണ്ട് തന്നെ ആരോഗ്യകരവുമാണ്. വൈകുന്നേരത്തെ ചായയ്ക്കൊപ്പമോ ഇഫ്താർ വിരുന്നുകളിലോ വിളമ്പാൻ പറ്റിയ ഈ തനത് മലബാർ പലഹാരം എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.

## Article Content

**മ**ലബാറിലെ നോമ്പുതുറ വിഭവങ്ങളിൽ പ്രധാനിയാണ് ഒന്നാണ് കായ്പോള. പഴവും മുട്ടയും പ്രധാന ചേരുവകളായി വരുന്ന ഈ പലഹാരം രുചിയിലും പോഷകഗുണത്തിലും ഒരുപോലെ മുന്നിലാണ്. കേക്ക് പോലെ മൃദുവായ ഈ വിഭവം എണ്ണയിൽ പൊരിച്ചെടുക്കാത്തതുകൊണ്ട് തന്നെ ആരോഗ്യകരവുമാണ്. വൈകുന്നേരത്തെ ചായയ്ക്കൊപ്പമോ ഇഫ്താർ വിരുന്നുകളിലോ വിളമ്പാൻ പറ്റിയ ഈ തനത് മലബാർ പലഹാരം എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.

**ചേരുവകൾ****

നേന്ത്രപ്പഴം - 3 എണ്ണം

മുട്ട - 4-5 എണ്ണം

പഞ്ചസാര - 4-5 ടേബിൾ സ്പൂൺ

ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ

അണ്ടിപ്പരിപ്പും കിസ്മിസും - ആവശ്യത്തിന്

നെയ്യ് - 2 ടേബിൾ സ്പൂൺ

ഉപ്പ് - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം**

ആദ്യമായി ഒരു പാനിൽ അല്പം നെയ്യ് ചൂടാക്കി ചെറുതായി അരിഞ്ഞ നേന്ത്രപ്പഴം നേരിയ സ്വർണ്ണനിറം ആകുന്നത് വരെ വഴറ്റിയെടുക്കുക; ഇതിലേക്ക് അണ്ടിപ്പരിപ്പും കിസ്മിസും ചേർത്ത് വറുത്ത് മാറ്റിവെക്കാം. മറ്റൊരു പാത്രത്തിൽ മുട്ട, പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുത്ത ശേഷം, ഇതിലേക്ക് വറുത്തുവെച്ചിരിക്കുന്ന പഴം മിശ്രിതം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു നോൺ-സ്റ്റിക് പാനിലോ കുക്കറിലോ അല്പം നെയ്യ് തടവി തയ്യാറാക്കിയ മിശ്രിതം അതിലേക്ക് ഒഴിക്കുക. തീ ഏറ്റവും കുറച്ചു വെച്ച് പാൻ അടച്ചുവെച്ച് ഏകദേശം 15-20 മിനിറ്റ് വേവിക്കുക; മുകൾഭാഗം നന്നായി ഉറച്ചു കഴിഞ്ഞാൽ ചൂടാറിയ ശേഷം കഷ്ണങ്ങളായി മുറിച്ച് വിളമ്പാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342481/what-if-the-star-of-iftar-feasts-kaipola-prepares)