---
title: "മണം കേട്ടാലേ കൊതിവരും; ഇതാ വറുത്തരച്ച ചിക്കൻ കറിയുടെ രഹസ്യക്കൂട്ട്!"
english_title: "Here is the secret ingredient for fried chicken curry!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342476/here-is-the-secret-ingredient-for-fried-chicken-curry"
published_at: "2026-02-17T14:57:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69943582c2719_cookery_chicken_carry.jpg"
keywords: []
---

# മണം കേട്ടാലേ കൊതിവരും; ഇതാ വറുത്തരച്ച ചിക്കൻ കറിയുടെ രഹസ്യക്കൂട്ട്!

> **Lead Summary:** നാടൻ രുചികളുടെ രാജാവാണ് വറുത്തരച്ച ചിക്കൻ കറി. തേങ്ങയും മസാലകളും പാകത്തിന് വറുത്ത് അരച്ചുണ്ടാക്കുന്ന ഈ കറിയുടെ മണം കേട്ടാൽ തന്നെ ആരുടെയും നാവിലൂറും. ചോറ്, അപ്പം, പൊറോട്ട എന്നിവയ്‌ക്കൊപ്പം വിളമ്പാൻ പറ്റിയ ഏറ്റവും മികച്ച വിഭവം. തനി കേരള ശൈലിയിലുള്ള ഈ ചിക്കൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

## Article Content

നാടൻ രുചികളുടെ രാജാവാണ് വറുത്തരച്ച ചിക്കൻ കറി. തേങ്ങയും മസാലകളും പാകത്തിന് വറുത്ത് അരച്ചുണ്ടാക്കുന്ന ഈ കറിയുടെ മണം കേട്ടാൽ തന്നെ ആരുടെയും നാവിലൂറും. ചോറ്, അപ്പം, പൊറോട്ട എന്നിവയ്‌ക്കൊപ്പം വിളമ്പാൻ പറ്റിയ ഏറ്റവും മികച്ച വിഭവം. തനി കേരള ശൈലിയിലുള്ള ഈ ചിക്കൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

**ചിക്കൻ മാരിനേറ്റ് ചെയ്യാൻ:**

ചിക്കൻ - 1 kg

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

മുളകുപൊടി - 1 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

**വറുത്തരയ്ക്കാൻ:**

തേങ്ങ ചിരകിയത് - 1.5 കപ്പ്

ചെറിയ ഉള്ളി - 5-6 എണ്ണം

വെളുത്തുള്ളി - 2-3 അല്ലി

കറിവേപ്പില - 1 തണ്ട്

മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ

മുളകുപൊടി - 1 ടേബിൾസ്പൂൺ (എരിവിനനുസരിച്ച്)

ഗരം മസാല - 1 ടീസ്പൂൺ

പെരുംജീരകം - 1/2 ടീസ്പൂൺ

**കറി തയ്യാറാക്കാൻ:**

സവാള - 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ

പച്ചമുളക് - 3-4 എണ്ണം

തക്കാളി - 1 എണ്ണം

വെളിച്ചെണ്ണ - ആവശ്യത്തിന്

കടുക്, കറിവേപ്പില, ഉണക്കമുളക് - താളിക്കാൻ

**തയ്യാറാക്കുന്ന വിധം**

ഒരു ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില, പെരുംജീരകം എന്നിവ ചേർത്ത് നന്നായി വറുക്കുക. തേങ്ങ ബ്രൗൺ നിറം ആയി വരുമ്പോൾ തീ കുറച്ച് മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് മൂപ്പിക്കുക. ഇത് തണുത്ത ശേഷം കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി ഉടയുന്നത് വരെ വേവിക്കുക.

മാരിനേറ്റ് ചെയ്ത ചിക്കൻ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. അല്പം വെള്ളവും ചേർത്ത് അടച്ചുവെച്ച് ചിക്കൻ പകുതി വേവാകുന്നത് വരെ വേവിക്കുക.

ചിക്കൻ പകുതി വേവാകുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ അരപ്പ് ഇതിലേക്ക് ചേർക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ചെറിയ തീയിൽ കറി നന്നായി കുറുകുന്നത് വരെ വേവിക്കുക.

മറ്റൊരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ വറുത്ത് കറിക്ക് മുകളിലൊഴിക്കുക.

രുചികരമായ വറുത്തരച്ച ചിക്കൻ കറി റെഡി!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342476/here-is-the-secret-ingredient-for-fried-chicken-curry)