---
title: "മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ ഉറക്കം; ട്രെയിൻ നിർത്തിയത് ഇഞ്ചുകളുടെ വ്യത്യാസത്തിൽ, മുംബൈയിൽ വൻ ദുരന്തം ഒഴിവായി!"
english_title: "Incident of a young man lying on the railway tracks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342471/incident-of-a-young-man-lying-on-the-railway-tracks"
published_at: "2026-02-17T14:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69942fff05177_tru14.jpg"
keywords: []
---

# മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ ഉറക്കം; ട്രെയിൻ നിർത്തിയത് ഇഞ്ചുകളുടെ വ്യത്യാസത്തിൽ, മുംബൈയിൽ വൻ ദുരന്തം ഒഴിവായി!

> **Lead Summary:** **മുംബൈ: [[truevisionnews.com]]** മുംബൈയിലെ തിരക്കേറിയ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ മദ്യലഹരിയിലായ പത്തൊൻപതുകാരൻ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയത് വലിയ പരിഭ്രാന്തി പരത്തി.

## Article Content

**മുംബൈ: [[truevisionnews.com]]** മുംബൈയിലെ തിരക്കേറിയ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ മദ്യലഹരിയിലായ പത്തൊൻപതുകാരൻ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയത് വലിയ പരിഭ്രാന്തി പരത്തി.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30-ഓടെ ഹാർബർ ലൈനിലെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിൻ പ്രവേശിക്കുമ്പോഴാണ് ട്രാക്കിൽ ഒരാൾ കിടക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ആക്രി ശേഖരിക്കുന്ന അവിനാഷ് പ്രകാശ് കർദിലെ എന്ന യുവാവാണ് ട്രാക്കിൽ കിടന്നത്.

ട്രാക്കിലെ ആളെ കണ്ട് യാത്രക്കാർ ബഹളം വെക്കുകയും ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഉടൻ തന്നെ എമർജൻസി ബ്രേക്ക് പ്രയോഗിച്ചതിനാൽ യുവാവിന്റെ തൊട്ടടുത്ത് വെച്ച് ട്രെയിൻ നിർത്താൻ സാധിച്ചു.

ഹോൺ മുഴക്കിയിട്ടും യുവാവ് ഉറക്കം തുടരുകയായിരുന്നുവെന്നും ട്രെയിൻ തന്റെ മുകളിലൂടെ കയറിപ്പോകുമെന്ന പ്രതീക്ഷയിൽ ഇയാൾ മനഃപൂർവ്വം കിടന്നതാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342471/incident-of-a-young-man-lying-on-the-railway-tracks)