---
title: "'സാറെ, അതിൽ പഞ്ചസാരയാണ്!'; മുത്തങ്ങയിൽ ലോറി നിറയെ മൂന്നര ടൺ ഹാൻസ്; ഡ്രൈവർ അറസ്റ്റിൽ"
english_title: "Lorry full of three and a half tons of hashish found in Muthanga; driver arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342452/lorry-full-of-three-and-a-half-tons-of-hashish-found-in-muthanga-driver-arrested"
published_at: "2026-02-17T13:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69941d72ae95e_Lorry_full_of_three_and_a_half_tons_of_hashish_found_in_Muthanga;_driver_arrested.jpg"
keywords: []
---

# 'സാറെ, അതിൽ പഞ്ചസാരയാണ്!'; മുത്തങ്ങയിൽ ലോറി നിറയെ മൂന്നര ടൺ ഹാൻസ്; ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** **മാനന്തവാടി: [**[ ]മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ നിരോധിത പുകയില ശേഖരം പിടികൂടി. പഞ്ചസാര കടത്തുന്നു എന്ന വ്യാജേന ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മൂന്നര ടൺ 'ഹാൻസ്' ആണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കർണാടക രജിസ്ട്രേഷനുള്ള ലോറിയും കസ്റ്റഡിയിലെടുത്തു.

## Article Content

**മാനന്തവാടി: [**[ ]മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ നിരോധിത പുകയില ശേഖരം പിടികൂടി. പഞ്ചസാര കടത്തുന്നു എന്ന വ്യാജേന ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മൂന്നര ടൺ 'ഹാൻസ്' ആണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കർണാടക രജിസ്ട്രേഷനുള്ള ലോറിയും കസ്റ്റഡിയിലെടുത്തു.

വാഹനം ഓടിച്ചിരുന്ന കോയമ്പത്തൂർ സ്വദേശി കാളി മുത്തുകുമാറിനെ (24) എക്സൈസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസവും ഇതേ ചെക്ക് പോസ്റ്റിൽ സമാനമായ രീതിയിൽ പഞ്ചസാര ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്തിയ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം പിടികൂടാൻ സാധിച്ചത്. അന്തർസംസ്ഥാന ലഹരി കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342452/lorry-full-of-three-and-a-half-tons-of-hashish-found-in-muthanga-driver-arrested)