---
title: "ഐഎഎസ്, ഐപിഎസ് മോഹികൾക്ക് പ്രതീക്ഷ; രാജ്യത്ത് ആയിരക്കണക്കിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തു"
english_title: "IAS and IPS vacancies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342439/ias-and-ips-vacancies"
published_at: "2026-02-17T12:53:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699417d38a9cf_tru9.jpg"
keywords: []
---

# ഐഎഎസ്, ഐപിഎസ് മോഹികൾക്ക് പ്രതീക്ഷ; രാജ്യത്ത് ആയിരക്കണക്കിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തു

> **Lead Summary:** **[[truevisionnews.com] ] **സിവിൽ സർവീസ് മോഹികൾക്ക് പ്രതീക്ഷയേകുന്ന റിപ്പോർട്ടുകൾ പുറത്ത്. രാജ്യത്തെ ഉന്നത ഭരണവിഭാഗങ്ങളായ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് കേഡറുകളിലായി ആകെ 2834 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര പഴ്‌സനേൽ മന്ത്രാലയം വ്യക്തമാക്കി.

## Article Content

**[[truevisionnews.com] ] **സിവിൽ സർവീസ് മോഹികൾക്ക് പ്രതീക്ഷയേകുന്ന റിപ്പോർട്ടുകൾ പുറത്ത്. രാജ്യത്തെ ഉന്നത ഭരണവിഭാഗങ്ങളായ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് കേഡറുകളിലായി ആകെ 2834 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര പഴ്‌സനേൽ മന്ത്രാലയം വ്യക്തമാക്കി.

പാർലമെന്റിൽ ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഈ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചത്. ലഭ്യമായ കണക്കുകൾ പ്രകാരം ഐ.എ.എസിൽ 1300 ഒഴിവുകളും ഐ.പി.എസിൽ 505 ഒഴിവുകളുമാണുള്ളത്.

ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇന്ത്യൻ ഫോറസ്‌റ്റ് സർവീസിലാണ് (ഐ.എ.എഫ്.എസ്). ഈ വിഭാഗത്തിൽ അനുവദിക്കപ്പെട്ട തസ്തികകളുടെ മൂന്നിലൊന്നും (1029 എണ്ണം) നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.

കേരളത്തിലും ഈ തസ്തികകളിൽ വലിയ കുറവുണ്ട്. സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള 231 ഐ.എ.എസ് തസ്തികകളിൽ 157 എണ്ണത്തിൽ മാത്രമാണ് ഉദ്യോഗസ്ഥരുള്ളത്. ഐ.പി.എസ്, ഐ.എ.എഫ്.എസ് വിഭാഗങ്ങളിലും യഥാക്രമം 22, 29 വീതം ഒഴിവുകൾ നിലവിലുണ്ട്.

വരും വർഷങ്ങളിൽ സിവിൽ സർവീസ് നിയമനങ്ങളിലൂടെ ഈ ഒഴിവുകൾ നികത്തപ്പെടുമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342439/ias-and-ips-vacancies)