---
title: "ലോക്കർ താക്കോൽ കയ്യിലുണ്ട്, പക്ഷേ സ്വർണമില്ല; ലോക്കറിലെ 4.12 കോടിയുടെ സ്വർണം മുക്കി ഓൺലൈൻ ബെറ്റിംഗ് നടത്തിയ അസിസ്റ്റന്റ് മാനേജർ പിടിയിൽ"
english_title: "Assistant manager arrested for online betting by dumping gold worth Rs 4.12 crore in locker"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342412/assistant-manager-arrested-for-online-betting-by-dumping-gold-worth-rs-412-crore-in-locker"
published_at: "2026-02-17T11:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6994019c3facc_dumping_gold_worth_Rs_4.12_crore_in_locker.jpg"
keywords: []
---

# ലോക്കർ താക്കോൽ കയ്യിലുണ്ട്, പക്ഷേ സ്വർണമില്ല; ലോക്കറിലെ 4.12 കോടിയുടെ സ്വർണം മുക്കി ഓൺലൈൻ ബെറ്റിംഗ് നടത്തിയ അസിസ്റ്റന്റ് മാനേജർ പിടിയിൽ

> **Lead Summary:** ബെംഗളൂരു: ബാങ്ക് ഉപഭോക്താക്കൾ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കി ഓൺലൈൻ ബെറ്റിംഗ് നടത്തിയ ബാങ്ക് മാനേജർ പിടിയിൽ. 4.12 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.

## Article Content

ബെംഗളൂരു: ബാങ്ക് ഉപഭോക്താക്കൾ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കി ഓൺലൈൻ ബെറ്റിംഗ് നടത്തിയ ബാങ്ക് മാനേജർ പിടിയിൽ. 4.12 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.

ബെംഗളൂരുവിലെ ഇന്ത്യൻ ബാങ്കിന്റെ ഗിരിനഗർ ശാഖയിലെ അസിസ്റ്റന്റ് മാനേജർ ഇ കിരൺ കുമാറാണ് ഓൺലൈൻ ചൂതാട്ടത്തിന് ഉപഭോക്താക്കളുടെ ലോക്കറുകളിലെ സ്വർണം ഉപയോഗിച്ചത്. എന്നാൽ 34കാരനായ കിരൺ കുമാറിന്റെ ചുമതലയിലായിരുന്നു ലോക്കറിന്റെ ചാവികൾ എല്ലാം. ലോക്കറിലെ സ്വർണം വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് കിട്ടിയ പണമുപയോഗിച്ചായിരുന്നു അസിസ്റ്റന്റ് മാനേജറുടെ ഓൺലൈൻ ചൂതാട്ടം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342412/assistant-manager-arrested-for-online-betting-by-dumping-gold-worth-rs-412-crore-in-locker)