---
title: "ഭക്ഷ്യവിഷബാധ....?: വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടൽ അടപ്പിച്ചു; ശാസ്ത്രീയമായ പരിശോധനകൾ ഉടൻ"
english_title: "Food poisoning Asmak Hotel in Vizhinjam closed Scientific tests to be conducted soon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342409/food-poisoning-asmak-hotel-in-vizhinjam-closed-scientific-tests-to-be-conducted-soon"
published_at: "2026-02-17T11:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699400e98b7db_food_poisoning.jpg"
keywords: []
---

# ഭക്ഷ്യവിഷബാധ....?: വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടൽ അടപ്പിച്ചു; ശാസ്ത്രീയമായ പരിശോധനകൾ ഉടൻ

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെത്തുടർന്ന് പോലീസ് ഹോട്ടൽ അടപ്പിച്ചു. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ശാസ്ത്രീയമായ പരിശോധനകൾ ഉടൻ നടത്തുമെന്നും അധികൃതർ അറിയിച്ചു.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെത്തുടർന്ന് പോലീസ് ഹോട്ടൽ അടപ്പിച്ചു. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ശാസ്ത്രീയമായ പരിശോധനകൾ ഉടൻ നടത്തുമെന്നും അധികൃതർ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ വിഭാഗവും ഹോട്ടലിൽ വിശദമായ പരിശോധന നടത്തും. ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ കൃത്യമാണോ എന്ന് പരിശോധിച്ചുവരികയാണ്. പ്രതിദിനം 400-ലധികം ആളുകൾ ഇവിടെനിന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും, മറ്റാർക്കും ഇത്തരത്തിൽ സമാനമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം.

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് മീൻ വിഭവങ്ങൾ കഴിച്ച ഒരു കുടുംബത്തിലെ രണ്ടുപേരാണ് മരണപ്പെട്ടത്. നിലമേൽ പ്ലാച്ചിയോട് സ്വദേശിനി റഷീദ് ബീവി (58), മരുമകൻ ഷാജി (48) എന്നിവരാണ് മരിച്ചത്. റഷീദ് ബീവിയുടെ മകൾ സജി മോളെ അതീവ ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില നിലവിൽ നിരീക്ഷണത്തിലാണ്.

അഞ്ചംഗ സംഘമാണ് വിഴിഞ്ഞത്ത് ഭക്ഷണം കഴിക്കാനായി എത്തിയത്. എന്നാൽ മടക്കയാത്രയ്ക്കിടെ സംഘത്തിലുള്ളവർക്ക് കടുത്ത ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ആദ്യം നിലമേലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില വഷളായതിനെ തുടർന്ന് ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിർഭാഗ്യവശാൽ, ആശുപത്രിയിൽ എത്തുമ്പോഴേക്കും റഷീദ് ബീവി മരണപ്പെട്ടിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342409/food-poisoning-asmak-hotel-in-vizhinjam-closed-scientific-tests-to-be-conducted-soon)