---
title: "ശിവരാത്രിയും ക്രിക്കറ്റ് ആവേശവും; വീട്ടുകാർ ക്ഷേത്രത്തിൽ പോയ തക്കം നോക്കി വൻ കവർച്ച"
english_title: "Shivaratri and cricket excitement; Huge robbery as family members go to temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342374/shivaratri-and-cricket-excitement-huge-robbery-as-family-members-go-to-temple"
published_at: "2026-02-17T09:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993e5fb9fb23_Huge_robbery_as_family_members_go_to_temple.jpg"
keywords: []
---

# ശിവരാത്രിയും ക്രിക്കറ്റ് ആവേശവും; വീട്ടുകാർ ക്ഷേത്രത്തിൽ പോയ തക്കം നോക്കി വൻ കവർച്ച

> **Lead Summary:** വിജയപുര: ഗ്രാമവാസികൾ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ ആവേശത്തിലും വീട്ടുകാർ ശിവരാത്രി ആഘോഷങ്ങൾക്കായി ക്ഷേത്രത്തിലും പോയ സാഹചര്യം മുതലാക്കി കർണാടകയിൽ വൻ മോഷണം. വിജയപുര ശാരദ നഗറിലെ സോമശേഖര ഗാനിയുടെ വീട്ടിലാണ് കവർച്ച നടന്നത്.

## Article Content

വിജയപുര: ഗ്രാമവാസികൾ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ ആവേശത്തിലും വീട്ടുകാർ ശിവരാത്രി ആഘോഷങ്ങൾക്കായി ക്ഷേത്രത്തിലും പോയ സാഹചര്യം മുതലാക്കി കർണാടകയിൽ വൻ മോഷണം. വിജയപുര ശാരദ നഗറിലെ സോമശേഖര ഗാനിയുടെ വീട്ടിലാണ് കവർച്ച നടന്നത്.

വീട്ടിൽ ആളില്ലാത്ത നേരം നോക്കി അകത്തുകയറിയ മോഷ്ടാക്കൾ 20 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്നു. ഇതിന് പുറമെ 270 ഗ്രാം വെള്ളി ആഭരണങ്ങളും കള്ളന്മാർ കൊണ്ടുപോയിട്ടുണ്ട്.

ശിവരാത്രി ചടങ്ങുകൾക്ക് ശേഷം കുടുംബം തിരികെ വീട്ടിലെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. ഗ്രാമത്തിലുള്ളവർ ക്രിക്കറ്റ് മത്സരത്തിന്റെ ആഘോഷത്തിലായിരുന്നതിനാൽ മോഷ്ടാക്കളുടെ നീക്കങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342374/shivaratri-and-cricket-excitement-huge-robbery-as-family-members-go-to-temple)