---
title: "ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; നടൻ ജയറാം ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും"
english_title: "Sabarimala gold robbery case; Actor Jayaram may appear before ED today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342362/sabarimala-gold-robbery-case-actor-jayaram-may-appear-before-ed-today"
published_at: "2026-02-17T07:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993d05b96f06_7.jpg"
keywords: []
---

# ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; നടൻ ജയറാം ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും

> **Lead Summary:** **ശ**ബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ നടൻ ജയറാം ഇന്ന് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) ഓഫീസിൽ ഹാജരായേക്കും. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിന് സാമ്പത്തിക ബന്ധമുണ്ടോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്.

## Article Content

**ശ**ബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ നടൻ ജയറാം ഇന്ന് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) ഓഫീസിൽ ഹാജരായേക്കും. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിന് സാമ്പത്തിക ബന്ധമുണ്ടോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്.

ശബരിമലയിൽ നിന്നുള്ള കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകളെക്കുറിച്ചാണ് അന്വേഷണം. മുൻപ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ജയറാമിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. സ്വർണ്ണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും ബോർഡിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും ജയശ്രീ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും വിശ്വാസത്തിലെടുക്കാത്ത അന്വേഷണസംഘം ജയശ്രീയുടെ സ്വത്ത് വിവരങ്ങൾ കൂടി പരിശോധിക്കാനൊരുങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342362/sabarimala-gold-robbery-case-actor-jayaram-may-appear-before-ed-today)