---
title: "പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇന്ന് കൂടിക്കാഴ്ച നടത്തും"
english_title: "Prime Minister Narendra Modi and French President Emmanuel Macron will meet today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342361/prime-minister-narendra-modi-and-french-president-emmanuel-macron-will-meet-today"
published_at: "2026-02-17T07:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993cd6153e7a_6.jpg"
keywords: []
---

# പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇന്ന് കൂടിക്കാഴ്ച നടത്തും

> **Lead Summary:** പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച ഇന്ന് മുംബൈയിൽ നടക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മാക്രോൺ, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകും.

## Article Content

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച ഇന്ന് മുംബൈയിൽ നടക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മാക്രോൺ, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകും.

പ്രതിരോധം, ആരോഗ്യം, സപ്ലൈ ചെയിൻ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലായി പത്തോളം സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കും. ഇന്ന് വൈകുന്നേരം മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ വെച്ച് ‘ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷം’ (2026) ഇരുനേതാക്കളും ചേർന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്യും.

പ്രതിരോധ സഹകരണം അടുത്ത പത്ത് വർഷത്തേക്ക് കൂടി നീട്ടുന്നതിനുള്ള കരാർ ബെംഗളൂരുവിൽ നടക്കുന്ന വാർഷിക ചർച്ചയിൽ പുതുക്കും. ഇന്ത്യ 114 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾക്ക് അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. വ്യാഴാഴ്ച ഡൽഹിയിൽ നടക്കുന്ന ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിലും മാക്രോൺ പങ്കെടുക്കും. സുരക്ഷിതമായ എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം അവിടെ മുഖ്യ ചർച്ചയാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342361/prime-minister-narendra-modi-and-french-president-emmanuel-macron-will-meet-today)