---
title: "പാകിസ്താനിൽ വ്യത്യസ്ത സ്ഫോടനങ്ങളിലായി മൂന്ന് മരണം; 16 പേർക്ക് പരിക്ക്"
english_title: "Three killed, 16 injured in separate blasts in Pakistan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342353/three-killed-16-injured-in-separate-blasts-in-pakistan"
published_at: "2026-02-17T06:29:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993be1e7e3e1_2.jpg"
keywords: []
---

# പാകിസ്താനിൽ വ്യത്യസ്ത സ്ഫോടനങ്ങളിലായി മൂന്ന് മരണം; 16 പേർക്ക് പരിക്ക്

> **Lead Summary:** പാകിസ്താനിലെ ബന്നു ജില്ലയിലുണ്ടായ വിവിധ സ്ഫോടനങ്ങളിൽ കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടിയും മുതിർന്ന വ്യക്തിയുമാണ് കൊല്ലപ്പെട്ടത്.

## Article Content

പാകിസ്താനിലെ ബന്നു ജില്ലയിലുണ്ടായ വിവിധ സ്ഫോടനങ്ങളിൽ കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടിയും മുതിർന്ന വ്യക്തിയുമാണ് കൊല്ലപ്പെട്ടത്.

സ്റ്റേഷന് പുറത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

മറ്റൊരു അപകടത്തിൽ, വയലിൽ നിന്ന് ലഭിച്ച മോർട്ടാർ ഷെൽ കുട്ടികൾ വീട്ടിലേക്ക് കൊണ്ടുപോവുകയും അത് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇതിൽ ഒരു കുഞ്ഞ് മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342353/three-killed-16-injured-in-separate-blasts-in-pakistan)