---
title: "കൊല്ലത്ത് യുവാവിനെ വീട് കയറി ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ"
english_title: "A young man was attacked by a group of people in Kollam; one person was arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342345/a-young-man-was-attacked-by-a-group-of-people-in-kollam-one-person-was-arrested"
published_at: "2026-02-16T22:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69934a378b416_7.jpg"
keywords: []
---

# കൊല്ലത്ത് യുവാവിനെ വീട് കയറി ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ

> **Lead Summary:** കൊല്ലം കോട്ടാത്തലയിൽ യുവാവിനെ വീട് കയറി ആക്രമിച്ച സംഭവത്തിൽ കാപ്പാ കേസ് ഒരാൾ പിടിയിലായി. കോട്ടാത്തല സ്വദേശിയായ അരുണിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിപിൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

കൊല്ലം കോട്ടാത്തലയിൽ യുവാവിനെ വീട് കയറി ആക്രമിച്ച സംഭവത്തിൽ കാപ്പാ കേസ് ഒരാൾ പിടിയിലായി. കോട്ടാത്തല സ്വദേശിയായ അരുണിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിപിൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബിപിൻ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അരുണിനെ മർദിച്ചത്. പരിക്കേറ്റ അരുൺ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളും അരുണും തമ്മിലുണ്ടായിരുന്ന മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ബിപിൻ നേരത്തെ കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള വ്യക്തിയാണ്. ഒപ്പമുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342345/a-young-man-was-attacked-by-a-group-of-people-in-kollam-one-person-was-arrested)