---
title: "എക്‌സ് പണിമുടക്കി; ഇന്ത്യയിലും അമേരിക്കയിലും സേവനം തടസപ്പെട്ടു, വലഞ്ഞ് ഉപയോക്താക്കൾ"
english_title: "X strikes; service disrupted in India and the US, users affected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342341/x-strikes-service-disrupted-in-india-and-the-us-users-affected"
published_at: "2026-02-16T21:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69933f2193be4_5.jpg"
keywords: []
---

# എക്‌സ് പണിമുടക്കി; ഇന്ത്യയിലും അമേരിക്കയിലും സേവനം തടസപ്പെട്ടു, വലഞ്ഞ് ഉപയോക്താക്കൾ

> **Lead Summary:** പ്രമുഖ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് ആഗോളതലത്തിൽ സാങ്കേതിക തടസം നേരിട്ടു. ഇന്ത്യയിൽ രാത്രി ഏഴ് മണിയോടെയാണ് സേവനങ്ങൾ ഭാഗികമായി നിലച്ചത്. അമേരിക്കയിലും ഇന്ത്യയിലുമാണ് പ്ലാറ്റ്‌ഫോം ഏറ്റവും കൂടുതൽ പണിമുടക്കിയതെന്ന് വെബ്സൈറ്റുകളുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുന്ന 'ഡൗൺ ഡിറ്റക്ടർ' റിപ്പോർട്ട് ചെയ്തു.

## Article Content

പ്രമുഖ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് ആഗോളതലത്തിൽ സാങ്കേതിക തടസം നേരിട്ടു. ഇന്ത്യയിൽ രാത്രി ഏഴ് മണിയോടെയാണ് സേവനങ്ങൾ ഭാഗികമായി നിലച്ചത്. അമേരിക്കയിലും ഇന്ത്യയിലുമാണ് പ്ലാറ്റ്‌ഫോം ഏറ്റവും കൂടുതൽ പണിമുടക്കിയതെന്ന് വെബ്സൈറ്റുകളുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുന്ന 'ഡൗൺ ഡിറ്റക്ടർ' റിപ്പോർട്ട് ചെയ്തു.

അമേരിക്കയിൽ നിന്ന് ഏകദേശം 40,000-ത്തോളം പരാതികൾ ഉയർന്നപ്പോൾ, ഇന്ത്യയിൽ മൂവായിരത്തോളം ഉപയോക്താക്കൾ സേവന തടസം നേരിട്ടതായി അറിയിച്ചു. അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാനും പുതിയ പോസ്റ്റുകൾ പങ്കുവെക്കാനും ഫീഡുകൾ റീഫ്രഷ് ചെയ്യാനും സാധിക്കുന്നില്ല എന്നതായിരുന്നു പ്രധാന പരാതി. ഇതിനുപുറമെ എക്‌സിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ 'ഗ്രോക്കിന്റെ' (Grok) പ്രവർത്തനവും തടസപ്പെട്ടു.

സേവനം മുടങ്ങിയതോടെ ആയിരക്കണക്കിന് ഉപയോക്താക്കളാണ് മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ജനുവരി 13-നും സമാനമായ രീതിയിൽ എക്‌സ് പ്രവർത്തനരഹിതമായിരുന്നു. നിലവിലെ സാങ്കേതിക തകരാറിനെക്കുറിച്ച് എക്‌സ് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342341/x-strikes-service-disrupted-in-india-and-the-us-users-affected)