---
title: " 'വിവാഹത്തിന് മുമ്പുള്ള വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുത്, ബന്ധങ്ങളില്‍ ജാഗ്രത വേണം' -സുപ്രിംകോടതി"
english_title: "supreme court advises caution in physical relations before marriage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342337/supreme-court-advises-caution-in-physical-relations-before-marriage-new"
published_at: "2026-02-16T20:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993308000660_supreme_court.jpg"
keywords: []
---

#  'വിവാഹത്തിന് മുമ്പുള്ള വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുത്, ബന്ധങ്ങളില്‍ ജാഗ്രത വേണം' -സുപ്രിംകോടതി

> **Lead Summary:** **( **[www.truevisionnews.com]** ) **വിവാഹത്തിന് മുമ്പ് ആൺകുട്ടിയും പെൺകുട്ടിയും അപരിചിതരാണെന്നും അതിനാൽ വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്ന വിചിത്ര പരാമർശവുമായി സുപ്രീം കോടതി. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ അറസ്റ്റിലായ ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

## Article Content

**( **[www.truevisionnews.com]** ) **വിവാഹത്തിന് മുമ്പ് ആൺകുട്ടിയും പെൺകുട്ടിയും അപരിചിതരാണെന്നും അതിനാൽ വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്ന വിചിത്ര പരാമർശവുമായി സുപ്രീം കോടതി. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ അറസ്റ്റിലായ ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പറഞ്ഞ സുപ്രീം കോടതി ആരെയും വിശ്വസിക്കരുതെന്നും ഉപദേശം നൽകി. ഇതെല്ലാം പഴയ രീതികള്‍ ആയി തോന്നാം. എന്നാല്‍ വിവാഹത്തിന് മുന്‍പ് സ്ത്രീയും പുരുഷനും അപരിചിതരാണ്.

അപരിചിതരുമായി ഇടപെടുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധാലുക്കളായിരിക്കണം. വിവാഹത്തിന് മുന്‍പ് ആരും ആരെയും വിശ്വസിക്കരുതെന്നും കോടതി പറഞ്ഞു. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധത്തിന് എങ്ങനെ വഴങ്ങുന്നുവെന്ന് ഇതുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് ബി. വി. നാഗരത്‌ന പറഞ്ഞു.

കര്‍ശനമായ ജീവിത സാഹചര്യത്തിലാണ് വളരുന്നതെങ്കില്‍ വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധത്തിനായി പോവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിവാഹിതനായ പ്രതി യുവതിയെ വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചെന്ന കേസിലായിരുന്നു പരാമര്‍ശം. ഇത് വിചാരണ നടത്തി ശിക്ഷ വിധിക്കാന്‍ പറ്റിയ കേസല്ലെന്ന് പറഞ്ഞ കോടതി വിഷയം മധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

2022-ൽ ഒരു മാട്രിമോണിയൽ വെബ്‌സൈറ്റ് വഴിയാണ് പരാതിക്കാരിയെ പരിചയപ്പെട്ടതെന്നും ഡൽഹിയിലും പിന്നീട് ദുബായിലും വെച്ച് വിവാഹ വാഗ്ദാനം നൽകി പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നുമായിരുന്ന പ്രോസിക്യൂഷൻ കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342337/supreme-court-advises-caution-in-physical-relations-before-marriage-new)