---
title: "കോഴിക്കോട് വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ടെറസില്‍ കയറിയ ഗൃഹനാഥന് ഷോക്കേറ്റ് ദാരുണാന്ത്യം  "
english_title: "Kozhikode Homeowner dies after being shocked while cleaning water tank on terrace"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342334/kozhikode-homeowner-dies-after-being-shocked-while-cleaning-water-tank-on-terrace"
published_at: "2026-02-16T20:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69932ab4c5877_shock_death.jpg"
keywords: []
---

# കോഴിക്കോട് വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ടെറസില്‍ കയറിയ ഗൃഹനാഥന് ഷോക്കേറ്റ് ദാരുണാന്ത്യം  

> **Lead Summary:** **കോഴിക്കോട്:( **[www.truevisionnews.com]** )** വീടിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനായി കയറിയ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി കുന്നത്ത്‌മോട്ട ഏളേടത്ത് അബൂബക്കര്‍ ആണ് മരിച്ചത്. ടെറസിന് മുകളില്‍ കയറിയപ്പോള്‍, ടാങ്കിന്റെ സമീപത്തു കൂടി കടന്നുപോകുന്ന വയറില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്:( **[www.truevisionnews.com]** )** വീടിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനായി കയറിയ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി കുന്നത്ത്‌മോട്ട ഏളേടത്ത് അബൂബക്കര്‍ ആണ് മരിച്ചത്. ടെറസിന് മുകളില്‍ കയറിയപ്പോള്‍, ടാങ്കിന്റെ സമീപത്തു കൂടി കടന്നുപോകുന്ന വയറില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

ദൂരേക്ക് തെറിച്ചുവീണ അബൂബക്കറിനെ ഉടന്‍ തന്നെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട സമയത്തെ ബഹളം കേട്ട് അബൂബക്കറിനെ രക്ഷിക്കാനെത്തിയ അയല്‍വാസി മാടാനയില്‍ ആഷിറിനും (24) ഷോക്കേറ്റു. ഇയാള്‍ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. അബൂബക്കറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342334/kozhikode-homeowner-dies-after-being-shocked-while-cleaning-water-tank-on-terrace)