---
title: "ദേഹത്ത് കൈമുട്ടുകൊണ്ട് തട്ടി, വസ്ത്രം നീക്കി നഗ്നത കാട്ടി; ബസ് യാത്രക്കിടെ സ്ത്രീക്കുനേരെ ലൈംഗികാതിക്രമം"
english_title: "Woman sexually assaulted inside KSRTC bus in Edappally Mannar native arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342323/woman-sexually-assaulted-inside-ksrtc-bus-in-edappally-mannar-native-arrested-new"
published_at: "2026-02-16T18:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993139393ada_arrest_mannar_native.jpg"
keywords: []
---

# ദേഹത്ത് കൈമുട്ടുകൊണ്ട് തട്ടി, വസ്ത്രം നീക്കി നഗ്നത കാട്ടി; ബസ് യാത്രക്കിടെ സ്ത്രീക്കുനേരെ ലൈംഗികാതിക്രമം

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) **എറണാകുളം ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ആലപ്പുഴ മാന്നാനം സ്വദേശി സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമം നേരിട്ട യുവതി കണ്ടക്ടറെ വിവരമറിയിക്കുകയും ബസ്സ് സ്റ്റേഷനിൽ എത്തിക്കുകയും ആയിരുന്നു.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) **എറണാകുളം ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ആലപ്പുഴ മാന്നാനം സ്വദേശി സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമം നേരിട്ട യുവതി കണ്ടക്ടറെ വിവരമറിയിക്കുകയും ബസ്സ് സ്റ്റേഷനിൽ എത്തിക്കുകയും ആയിരുന്നു.

സാബുവിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. പെരുമ്പാവൂരിൽ നിന്നും എറണാകുളത്തേക്ക് വരുന്ന കെഎസ്ആർടിസി ബസിൽ ആയിരുന്നു അതിക്രമം നടന്നത്. സാബു കൈകൊണ്ട് തട്ടുകയും.

മറ്റ് ലൈംഗിക ചേഷ്ടകൾ കാണിക്കുകയുമായിരുന്നുവെന്നാണ് യുവതി പറഞ്ഞത്. ആദ്യം പ്രതികരിച്ചു, പിന്നീട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നിട്ടും പ്രതി ഇത് തുടരുകയായിരുന്നു. തുടർന്ന് യുവതി കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നു. കെഎസ്ആർടിസി ജീവനക്കാർ പ്രതിയെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. സ്വകാര്യ ബസ് ജീവനക്കാരനായ ആദിച്ചനല്ലൂർ സ്വദേശി രഞ്ജിത്ത് എന്ന രഹിൻ കുമാറാണ് പിടിയിലായത്. ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ഇയാൾ തുടർച്ചയായി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ശല്യം സഹിക്കാതെ പെൺകുട്ടി മറ്റൊരു ബസിൽ യാത്ര ചെയ്‌തെങ്കിലും പ്രതി അതിക്രമം തുടരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342323/woman-sexually-assaulted-inside-ksrtc-bus-in-edappally-mannar-native-arrested-new)