---
title: "അ​ഗ്നിവീറിലേക്ക് ഔദ്യോ​ഗിക വിജ്ഞാപനം പുറത്തിറക്കി ഇന്ത്യൻ ആർമി; ഉടൻ തന്നെ നിരവധി തസ്തികകളിലേക്ക് അപേക്ഷിക്കാം, അറിയേണ്ടതെല്ലാം "
english_title: "Indian Army releases official notification for Agniveer You can apply for many posts soon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342315/indian-army-releases-official-notification-for-agniveer-you-can-apply-for-many-posts-soon"
published_at: "2026-02-16T17:16:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993038cb5a9a_apply.jpg"
keywords: []
---

# അ​ഗ്നിവീറിലേക്ക് ഔദ്യോ​ഗിക വിജ്ഞാപനം പുറത്തിറക്കി ഇന്ത്യൻ ആർമി; ഉടൻ തന്നെ നിരവധി തസ്തികകളിലേക്ക് അപേക്ഷിക്കാം, അറിയേണ്ടതെല്ലാം 

> **Lead Summary:** സൈന്യത്തിൽ ചേർന്ന് രാജ്യസേവനം നടത്താൻ ആ​​ഗ്രഹിക്കുന്നവരാണോ നിങ്ങൾ എങ്കിലിതാ അതിനായി അവസരം ഒരുങ്ങിയിരിക്കുന്നു. അ​ഗ്നിവീർ ജനറൽ ഡ്യൂട്ടി, ക്ലാർക്ക്, ടെക്നീഷ്യൻ ട്രേഡ് മാൻ തുടങ്ങി 25,000-ത്തിലധികം തസ്തികകളിലേക്കാണ് ഒഴിവുകൾ വന്നിരിക്കുന്നത്. അവിവാഹിതരായ പുരുഷ വനിത ഉദ്യോ​ഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാൻ കഴിയും.

## Article Content

സൈന്യത്തിൽ ചേർന്ന് രാജ്യസേവനം നടത്താൻ ആ​​ഗ്രഹിക്കുന്നവരാണോ നിങ്ങൾ എങ്കിലിതാ അതിനായി അവസരം ഒരുങ്ങിയിരിക്കുന്നു. അ​ഗ്നിവീർ ജനറൽ ഡ്യൂട്ടി, ക്ലാർക്ക്, ടെക്നീഷ്യൻ ട്രേഡ് മാൻ തുടങ്ങി 25,000-ത്തിലധികം തസ്തികകളിലേക്കാണ് ഒഴിവുകൾ വന്നിരിക്കുന്നത്. അവിവാഹിതരായ പുരുഷ വനിത ഉദ്യോ​ഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാൻ കഴിയും.

ജനറൽ തസ്തികകളിൽ അപേക്ഷിക്കുന്നവർ പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങളിലും 45% മാർക്കും ഓരോ വിഷയത്തിന് 33% ശതമാനം മാർക്കും കരസ്ഥമാക്കിയിരിക്കണം. ടെക്ക്നിക്കൽ തസ്തികകളിൽ അപേക്ഷിക്കുന്നവർ പ്ലസ് ടുവിന് ഫിസികിസ്, ബയോളജി, കെമസ്ട്രി എന്നീ വിഷയങ്ങൾ വിജയിക്കണം. ഒപ്പം മൊത്തത്തിൽ 50% മാർക്കും ഓരോ വിഷയത്തിൽ കുറഞ്ഞത് 40% മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ പത്താം ക്ലാസ്സിന് ശേഷം ഐ ടി ഐ കോഴ്സ് പൂർത്തിയാക്കണം.

ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടുവിൽ ഏതെങ്കിലും സ്ട്രീമിൽ കുറഞ്ഞത് 60% ശതമാനം മാർക്കും ഓരോ വിഷയത്തിൽ 50% മാർക്കും നേടണം. ഇവർ ഇം​ഗ്ലീഷ്, മാത്ത്സ്, അല്ലെങ്കിൽ അക്കൗണ്ടിങ് വിഷയങ്ങൽ നിർബന്ധമായും പഠിച്ചിരിക്കണം. ട്രേഡ് മാൻ തസ്തികയിൽ അപേക്ഷിക്കുന്നവർ പത്താം ക്ലാസ്സിൽ ഓരോ വിഷയത്തിലും കുറഞ്ഞത് 33% മാർക്കോടെ 8-ാം ക്ലാസ്സ് അല്ലെങ്കിൽ പത്താം ക്ലാസ്സ് ജയിച്ചിരിക്കണം.

ഓൺലൈൻ പരീക്ഷ, റിക്രൂട്ട്മെന്റ് റാലിയി എന്നീ രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് പ്രക്രീയ നടക്കുന്നത്. ആദ്യം ഘട്ടത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും, ഈ ഓൺലൈൻ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഒരു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് അടുത്ത ഘട്ടത്തിലേക്ക് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് അ​ഗ്നിവീറിന്റെ താഴെക്കാടുത്തിരിക്കുന്ന ഒഫിഷ്യൽ സൈറ്റ് പരിശോധിക്കുക. [https://www.joinindiannavy.gov.in/en/page/agniveer-ways-to-join.html](https://www.joinindiannavy.gov.in/en/page/agniveer-ways-to-join.html)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342315/indian-army-releases-official-notification-for-agniveer-you-can-apply-for-many-posts-soon)