---
title: "തിളക്കമുള്ള ചർമ്മം ആഗ്രഹിക്കുന്നുണ്ടോ? ഈ 5 ലഘുഭക്ഷണങ്ങൾ ദിവസവും ശീലമാക്കൂ"
english_title: "Make these 5 snacks a daily habit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342308/make-these-5-snacks-a-daily-habit"
published_at: "2026-02-16T16:24:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992f8be0aea5_Make_these_5_snacks_a_daily_habit.jpg"
keywords: []
---

# തിളക്കമുള്ള ചർമ്മം ആഗ്രഹിക്കുന്നുണ്ടോ? ഈ 5 ലഘുഭക്ഷണങ്ങൾ ദിവസവും ശീലമാക്കൂ

> **Lead Summary:** മനോഹരമായ ചർമ്മം എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം ചർമ്മത്തിന് തിളക്കം ലഭിക്കണമെന്നില്ല. ചർമ്മത്തിന്റെ യഥാർത്ഥ തിളക്കം നമ്മുടെ ഉള്ളിൽ നിന്നാണ് ഉണ്ടാകേണ്ടത്. ഇതിനായി പോഷകസമൃദ്ധമായ ഭക്ഷണശൈലി അത്യാവശ്യമാണ്. ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും തിളക്കം നിലനിർത്താനും സഹായിക്കുന്ന അഞ്ച് മികച്ച ലഘുഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

## Article Content

മനോഹരമായ ചർമ്മം എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം ചർമ്മത്തിന് തിളക്കം ലഭിക്കണമെന്നില്ല. ചർമ്മത്തിന്റെ യഥാർത്ഥ തിളക്കം നമ്മുടെ ഉള്ളിൽ നിന്നാണ് ഉണ്ടാകേണ്ടത്. ഇതിനായി പോഷകസമൃദ്ധമായ ഭക്ഷണശൈലി അത്യാവശ്യമാണ്. ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും തിളക്കം നിലനിർത്താനും സഹായിക്കുന്ന അഞ്ച് മികച്ച ലഘുഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

**ബീറ്റ്റൂട്ട്**

ദിവസവും രാവിലെ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതേസമയം ഇതിനൊപ്പം അമിതമായ ഉപ്പും മധുരവുമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.

**ഉണങ്ങിയ അത്തിപ്പഴം**

രാത്രി മുഴുവൻ ഉണങ്ങിയ അത്തിപ്പഴം വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ ഇത് കഴിക്കാം. ഇത് ചർമ്മ സൗന്ദര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

**പിസ്ത**

ദിവസവും പിസ്ത കഴിക്കുന്നത് ചർമ്മത്തെ എപ്പോഴും ഹൈഡ്രേറ്റായിരിക്കാനും ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

**മാതളം**

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളം. ദിവസവും ഇത് കഴിക്കുന്നത് തിളക്കമുള്ള ചർമ്മം ലഭിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

**വെള്ളക്കടല**

വെള്ളക്കടലയിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342308/make-these-5-snacks-a-daily-habit)