---
title: "ലോകം 'റിംഗ് ഓഫ് ഫയറിനായി' കാത്തിരിക്കുന്നു; 2026-ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17-ന്"
english_title: "'Ring of Fire' on February 17th"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342307/ring-of-fire-on-february-17th"
published_at: "2026-02-16T16:23:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992f7388c16b_true.jpg"
keywords: []
---

# ലോകം 'റിംഗ് ഓഫ് ഫയറിനായി' കാത്തിരിക്കുന്നു; 2026-ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17-ന്

> **Lead Summary:** **[[truevisionnews.com]] **2026-ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17 ചൊവ്വാഴ്ച നടക്കും. ചന്ദ്രൻ സൂര്യനെ ഭാഗികമായി മറയ്ക്കുകയും സൂര്യപ്രകാശം ഒരു തിളങ്ങുന്ന വളയമായി ദൃശ്യമാവുകയും ചെയ്യുന്ന 'റിംഗ് ഓഫ് ഫയർ' അഥവാ വലയ സൂര്യഗ്രഹണമാണ് അന്നേ ദിവസം സംഭവിക്കുക.

## Article Content

**[[truevisionnews.com]] **2026-ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17 ചൊവ്വാഴ്ച നടക്കും. ചന്ദ്രൻ സൂര്യനെ ഭാഗികമായി മറയ്ക്കുകയും സൂര്യപ്രകാശം ഒരു തിളങ്ങുന്ന വളയമായി ദൃശ്യമാവുകയും ചെയ്യുന്ന 'റിംഗ് ഓഫ് ഫയർ' അഥവാ വലയ സൂര്യഗ്രഹണമാണ് അന്നേ ദിവസം സംഭവിക്കുക.

ഇന്ത്യയിൽ ഈ പ്രതിഭാസം കാണാൻ കഴിയില്ലെങ്കിലും അന്റാർട്ടിക്കയിലാണ് ഇതിന്റെ പൂർണ്ണരൂപം ദൃശ്യമാകുക. കൂടാതെ ദക്ഷിണാഫ്രിക്ക, ദക്ഷിണ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും.

സൂര്യന്റെ 96 ശതമാനത്തോളം ഭാഗം ചന്ദ്രൻ മറയ്ക്കുന്ന ഈ വിസ്മയം ഏകദേശം രണ്ട് മിനിറ്റിലധികം നീണ്ടുനിൽക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഈ അപൂർവ്വ പ്രതിഭാസം ദൃശ്യമാകുന്ന സ്ഥലങ്ങൾ മനുഷ്യവാസം കുറഞ്ഞതും എത്തിച്ചേരാൻ പ്രയാസമുള്ളതുമായ ഗവേഷണ മേഖലകളാണ്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി, ഗ്രഹണം നിരീക്ഷിക്കുന്നവർ സൂര്യനെ നേരിട്ട് നോക്കാതെ സോളാർ ഫിൽറ്ററുകളോ ഐ.എസ്.ഒ മാനദണ്ഡമുള്ള പ്രത്യേക കണ്ണടകളോ ഉപയോഗിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342307/ring-of-fire-on-february-17th)