---
title: "അക്ഷരങ്ങൾ കൊണ്ട് വിശപ്പടക്കാനാവില്ല...! മാസങ്ങളായി ശമ്പളമില്ല; 'മാധ്യമം' പത്രത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി"
english_title: "No salary for months; sit-in protest begins in front of 'Madhyayam' newspaper"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342255/no-salary-for-months-sit-in-protest-begins-in-front-of-madhyayam-newspaper"
published_at: "2026-02-16T12:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992c6cd91150_madhyamam.jpg"
keywords: []
---

# അക്ഷരങ്ങൾ കൊണ്ട് വിശപ്പടക്കാനാവില്ല...! മാസങ്ങളായി ശമ്പളമില്ല; 'മാധ്യമം' പത്രത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി

> **Lead Summary:** **കോഴിക്കോട്: ** 'മാധ്യമം' പത്രത്തിനകത്ത് ഗുരുതരമായ തൊഴിൽ ചൂഷണമെന്ന് റിപ്പോർട്ട്. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് വെള്ളിമാട്കുന്നിലെ പത്രത്തിന്റെ ആസ്ഥാനത്തിന് മുന്നിൽ ജീവനക്കാർ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിലാണ് ഈ പ്രതിഷേധം അരങ്ങേറുന്നത്.

## Article Content

**കോഴിക്കോട്: ** 'മാധ്യമം' പത്രത്തിനകത്ത് ഗുരുതരമായ തൊഴിൽ ചൂഷണമെന്ന് റിപ്പോർട്ട്. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് വെള്ളിമാട്കുന്നിലെ പത്രത്തിന്റെ ആസ്ഥാനത്തിന് മുന്നിൽ ജീവനക്കാർ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിലാണ് ഈ പ്രതിഷേധം അരങ്ങേറുന്നത്.

അഞ്ച് മാസത്തിലധികം ശമ്പളം കുടിശ്ശികയായതോടെയാണ് ജീവനക്കാർ ജോലി ബഹിഷ്കരിക്കാതെ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാനേജ്‌മെന്റിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും, തൊഴിലാളികൾ വലിയ മാനസിക സമ്മർദ്ദത്തിലാണെന്നും യൂണിയൻ ഭാരവാഹികൾ ആരോപിക്കുന്നു.

പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്ന മാനേജ്‌മെന്റ് സ്വന്തം ജീവനക്കാരുടെ പട്ടിണി കാണുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന പരാതി.സമരത്തിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342255/no-salary-for-months-sit-in-protest-begins-in-front-of-madhyayam-newspaper)