---
title: "പടക്കം പൊട്ടിച്ചത് പണിയായി ....! കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം; മൂന്ന് പേർക്കെതിരെ കേസ്"
english_title: "Celebration by bursting crackers in the middle of the road in Nadapuram; Case filed against three people"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342254/celebration-by-bursting-crackers-in-the-middle-of-the-road-in-nadapuram-case-filed-against-three-people"
published_at: "2026-02-16T12:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992c63e19291_pdakm.jpg"
keywords: []
---

# പടക്കം പൊട്ടിച്ചത് പണിയായി ....! കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം; മൂന്ന് പേർക്കെതിരെ കേസ്

> **Lead Summary:** **കോഴിക്കോട് : **നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കംപൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം .

## Article Content

**കോഴിക്കോട് : **നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കംപൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം .

ഒരു കൂട്ടം യുവാക്കൾ അപകടം ഉണ്ടാക്കും വിധം റോഡിൽ പടക്കങ്ങൾ നിരത്തി തീകൊളുത്തുകയായിന്നു . യാത്രക്കാരെയും വാഹനങ്ങളെയും അപകടത്തിലാക്കും വിധമായിരുന്നു സംഘത്തിന്റെ ആഘോഷം.

സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു . സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാദാപുരം പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342254/celebration-by-bursting-crackers-in-the-middle-of-the-road-in-nadapuram-case-filed-against-three-people)