---
title: "കാത്തിരുന്ന വിലക്കുറവ് എത്തി! സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന്റെ വില അറിയാം .."
english_title: "Gold prices drop in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342229/gold-prices-drop-in-kerala"
published_at: "2026-02-16T11:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992b4c00e0c6_gold.jpg"
keywords: []
---

# കാത്തിരുന്ന വിലക്കുറവ് എത്തി! സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന്റെ വില അറിയാം ..

> **Lead Summary:** **തിരുവനന്തപുരം: ** സ്വർണപ്രേമികൾക്ക് ഇന്ന് ആശ്വാസം . കേരളത്തിൽ സ്വർണവില കുറഞ്ഞു. പവന് ഇന്ന് 960 രൂപയാണ് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 114,720 രൂപയാണ്.

## Article Content

**തിരുവനന്തപുരം: ** സ്വർണപ്രേമികൾക്ക് ഇന്ന് ആശ്വാസം . കേരളത്തിൽ സ്വർണവില കുറഞ്ഞു. പവന് ഇന്ന് 960 രൂപയാണ് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 114,720 രൂപയാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിന് മുകളിൽ നൽകണം. ജനുവരിയിൽ റെക്കോർഡ് നിലവാരത്തിലെത്തിയ ശേഷം, സ്വർണവില ഇടിഞ്ഞത് നിക്ഷേപകരിൽ ആശങ്ക ഉളവാക്കിയിരുന്നു.

വെള്ളിയാഴ്ച സ്വർണവില ഉയർന്നതും നിക്ഷേപകർ ലാഭം എടുത്തതുമാണ് ഇന്ന് സ്വർണവില കുറയാനുള്ള പ്രധാന കാരണം. മൾട്ടി-കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഫ്യൂച്ചറുകൾ കുത്തനെ താഴ്ന്നു.

യുഎസ് സാമ്പത്തിക ഡാറ്റയും ഫെഡറൽ റിസർവ് നയങ്ങളും സ്വർണവിലയെ സ്വാധീനിക്കും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്വർണ്ണ വില ചാഞ്ചാട്ടം തുടരുകയാണ്. വില ഒരു ലക്ഷത്തിന് മുകളിൽ എത്തിയതോടെ ആഭ്യന്തര വിപണിയിൽ നിന്നും സാധാരണ ഉപഭോക്താക്കൾ പിൻവാങ്ങിയിരുന്നു. വില ഇനിയും കൂടുമെന്നുള്ള ആശങ്ക വിവാഹ വിപണിയിലും ഉണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342229/gold-prices-drop-in-kerala)