---
title: "പ്രണയഗാഥയുടെ മണ്ണിൽ ഒ.കെ.ശൈലജ ടീച്ചറുടെ പുസ്തക പ്രകാശനം"
english_title: "OKShailaja Teacher's book publication in the land of love stories"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342212/okshailaja-teachers-book-publication-in-the-land-of-love-stories"
published_at: "2026-02-16T11:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992acf4558be_book.jpg"
keywords: []
---

# പ്രണയഗാഥയുടെ മണ്ണിൽ ഒ.കെ.ശൈലജ ടീച്ചറുടെ പുസ്തക പ്രകാശനം

> **Lead Summary:** > **കോഴിക്കോട് : **അതുല്ല്യമായ പ്രണയഗാഥയുടെ മണ്ണിൽ ഒ.കെ.ശൈലജ ടീച്ചറുടെ ഒമ്പതാമത്തെ പുസ്തകമായ" ഉയിർത്തെഴുന്നേറ്റവൾ" കവിതാസമാഹാരത്തിന്റെ പ്രകാശനം ചെയ്തു.

## Article Content

> **കോഴിക്കോട് : **അതുല്ല്യമായ പ്രണയഗാഥയുടെ മണ്ണിൽ ഒ.കെ.ശൈലജ ടീച്ചറുടെ ഒമ്പതാമത്തെ പുസ്തകമായ" ഉയിർത്തെഴുന്നേറ്റവൾ" കവിതാസമാഹാരത്തിന്റെ പ്രകാശനം ചെയ്തു.

മുക്കം സിസിടി ഓഡിറ്റോറിയത്തിൽ പ്രണയദിനത്തിൽ പ്രകാശനകർമ്മം പ്രശസ്തകവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ സുധാംശു നിർവ്വഹിച്ചു. പ്രണയത്തിന്റെ ഇതിഹാസമായ കാഞ്ചനമാല പുസ്തകം ഏറ്റുവാങ്ങി.

കാഞ്ചനമാല ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സൃഷ്ടിപഥം പ്രമോദ്കുമാർ പുതുക്കുടി അധ്യക്ഷനായി. സൃഷ്ടിപഥം കോഴിക്കോട് ജില്ലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സൃഷ്ടിപഥം അംഗങ്ങളായ എഴുത്തുകാരുടെ പ്രണയകവിതകളും ലേഖനങ്ങളും അടങ്ങുന്ന ആറ് കവിതാസമാഹാരങ്ങളുടെ പ്രകാശനവും നടന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342212/okshailaja-teachers-book-publication-in-the-land-of-love-stories)