---
title: "വെടിനിർത്തൽ ലംഘനം: ഗാസയിലും ലബനൻ അതിർത്തിയിലും ഇസ്രായേൽ ആക്രമണം; 12 മരണം"
english_title: "Israeli attacks on Gaza and the Lebanese border"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342195/israeli-attacks-on-gaza-and-the-lebanese-border"
published_at: "2026-02-16T09:48:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69929ad980cbc_tru2.jpg"
keywords: []
---

# വെടിനിർത്തൽ ലംഘനം: ഗാസയിലും ലബനൻ അതിർത്തിയിലും ഇസ്രായേൽ ആക്രമണം; 12 മരണം

> **Lead Summary:** **ബൈറൂത്ത്: [[truevisionnews.com]] **ഗാസയിലും ലബനൻ-സിറിയ അതിർത്തിയിലും ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ നടന്ന ഈ ആക്രമണത്തിൽ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരും ഉൾപ്പെടുന്നു.

## Article Content

**ബൈറൂത്ത്: [[truevisionnews.com]] **ഗാസയിലും ലബനൻ-സിറിയ അതിർത്തിയിലും ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ നടന്ന ഈ ആക്രമണത്തിൽ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരും ഉൾപ്പെടുന്നു.

ലബനനിലെ ഫലസ്തീനിയൻ ഇസ്‌ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു നീക്കമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയപ്പോൾ, കൊല്ലപ്പെട്ടവരിൽ ഒരു സിറിയൻ പൗരനും ഉൾപ്പെട്ടതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അമേരിക്കയുടെ മധ്യസ്ഥതയിൽ 2024 നവംബറിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ലബനനിൽ ഇസ്രായേൽ ആക്രമണം തുടരുന്നത്. ഹമാസ് കരാർ ലംഘിച്ചുവെന്ന് ഇസ്രായേൽ ആരോപിക്കുമ്പോൾ ഹമാസ് ഇത് നിഷേധിച്ചു.

അതേസമയം, യുദ്ധക്കെടുതി അനുഭവിക്കുന്ന മേഖലകളുടെ പുനർനിർമ്മാണത്തിനായി 'ബോർഡ് ഓഫ് പീസ്' വഴി 5 ബില്യൺ ഡോളർ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342195/israeli-attacks-on-gaza-and-the-lebanese-border)