---
title: "പാങ്ങോട് ആനക്കൊമ്പ് മോഷണം: 20 സൈനികരുടെ വിരലടയാളം ശേഖരിച്ചു; അന്വേഷണം ഊർജിതം"
english_title: "Pangode ivory theft: Fingerprints of 20 soldiers collected; investigation intensifies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342189/pangode-ivory-theft-fingerprints-of-20-soldiers-collected-investigation-intensifies"
published_at: "2026-02-16T09:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699293b76d098_panghad_.jpg"
keywords: []
---

# പാങ്ങോട് ആനക്കൊമ്പ് മോഷണം: 20 സൈനികരുടെ വിരലടയാളം ശേഖരിച്ചു; അന്വേഷണം ഊർജിതം

> **Lead Summary:** തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബിൽ നിന്ന് ആനക്കൊമ്പ് മോഷണം പോയ സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. കേസിന്റെ ഭാഗമായി ക്യാമ്പിലെ ഓഫീസേഴ്‌സ് മെസ്സിൽ ജോലി ചെയ്യുന്ന 20 സൈനികരുടെ വിരലടയാളം പോലീസ് രേഖപ്പെടുത്തി. മോഷണം പോയ കൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ വിരലടയാളങ്ങൾ ഉണ്ടായിരുന്നു. ഇതുമായി താരതമ്യം ചെയ്യാന്നാണ് ക്യാമ്പിലുള്ളവരുടെ വിരലടയാളം ശേഖരിച്ചിരിക്കുന്നത്. മെസ്സിലെ കുക്കിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണ സംഘം പ്രതികരിച്ചു. ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനകൊമ്പുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. 1929ൽ സംസ്ഥാന സർക്കാർ കൈമാറിയതാണ് ഈ ആനകൊമ്പുകൾ. 2 കോടിവിലമതിപ്പ് വരുമെന്നാണ് നിഗമനം.

## Article Content

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബിൽ നിന്ന് ആനക്കൊമ്പ് മോഷണം പോയ സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. കേസിന്റെ ഭാഗമായി ക്യാമ്പിലെ ഓഫീസേഴ്‌സ് മെസ്സിൽ ജോലി ചെയ്യുന്ന 20 സൈനികരുടെ വിരലടയാളം പോലീസ് രേഖപ്പെടുത്തി. മോഷണം പോയ കൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ വിരലടയാളങ്ങൾ ഉണ്ടായിരുന്നു. ഇതുമായി താരതമ്യം ചെയ്യാന്നാണ് ക്യാമ്പിലുള്ളവരുടെ വിരലടയാളം ശേഖരിച്ചിരിക്കുന്നത്. മെസ്സിലെ കുക്കിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണ സംഘം പ്രതികരിച്ചു. ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനകൊമ്പുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. 1929ൽ സംസ്ഥാന സർക്കാർ കൈമാറിയതാണ് ഈ ആനകൊമ്പുകൾ. 2 കോടിവിലമതിപ്പ് വരുമെന്നാണ് നിഗമനം.

മോഷണത്തിൽ ക്യാമ്പിലുള്ളവരും സംശയ നിഴലില്‍. ക്യാംപിലുള്ളവരുടെ പിന്തുണയില്ലാതെ മോഷണം നടക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കനത്ത സുരക്ഷാ സംവിധാനമുള്ള ക്യാമ്പിൽ സിറ്റി പൊലീസ് കമീഷണര്‍ പോലും അന്വേഷണത്തിനായി ക്യാംപിലെത്തിയത് മുന്‍കൂട്ടി അനുമതി തേടിയ ശേഷം മാത്രമായിരുന്നു. ആനക്കൊമ്പ് മോഷണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. കണ്‍ടോണ്‍മെന‍്റ് അസിസ്റ്റന്റ് കമീഷണര്‍ക്കാണ് അന്വേഷണ ചുമതല. കർശന പരിശോധനക്ക് ശേഷമേ ക്യാപിന് അകത്തേക്കും പുറത്തേക്കും കടക്കാനാകൂ. ഇതേക്കുറിച്ച് കൃത്യമായ ധാരണയുള്ളവരുടെ സഹായം കിട്ടിയെന്നാണ് നിഗമനം.

ക്യാമ്പിലുള്ളവരുടെ പിന്തുണയില്ലാതെ മോഷണം നടക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കനത്ത സുരക്ഷാ സംവിധാനമുള്ള ക്യാമ്പിൽ സിറ്റി പൊലീസ് കമീഷണര്‍ പോലും അന്വേഷണത്തിനായി എത്തിയത് മുന്‍കൂട്ടി അനുമതി തേടിയ ശേഷം മാത്രമായിരുന്നു. നിലവില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമീഷണര്‍ക്കാണ് അന്വേഷണ ചുമതല. കർശന പരിശോധനക്ക് ശേഷമേ ക്യാമ്പിന് അകത്തേക്കും പുറത്തേക്കും കടക്കാനാകൂ. ഇതേക്കുറിച്ച് കൃത്യമായ ധാരണയുള്ളവരുടെ സഹായം കിട്ടിയെന്നാണ് നിഗമനം. ആനക്കൊമ്പുകൾ പുറത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ക്യാമ്പിനകത്തുള്ള ഓഫീസേഴ്സ് മെസ്സും പരിസരവും സൈനികർ വ്യാപകമായി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ക്യാമ്പിനുള്ളിൽ പരിശോധന നടത്താൻ പൊലീസിന് പരിമിതികൾ ഉണ്ട്. ഇതിനാൽ തന്നെ അന്വേഷണം ഊര്‍ജിതമാക്കി ആനക്കൊമ്പുകള്‍ കണ്ടെത്തുകയെന്നതും വെല്ലുവിളിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342189/pangode-ivory-theft-fingerprints-of-20-soldiers-collected-investigation-intensifies)