---
title: "  മെഡിക്കൽ വിദ്യാർഥിയെ കോളേജിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Medical student found hanging in college hostel bathroom"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342171/medical-student-found-hanging-in-college-hostel-bathroom"
published_at: "2026-02-16T06:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69926fe097805_DEAD.jpg"
keywords: []
---

#   മെഡിക്കൽ വിദ്യാർഥിയെ കോളേജിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊൽക്കത്ത : **രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയെ ബംഗാളിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്‌ന സ്വദേശിയായ ലാവണ്യ പ്രതാപ് എന്നയാളാണു മരിച്ചത്.

## Article Content

**കൊൽക്കത്ത : **രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയെ ബംഗാളിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്‌ന സ്വദേശിയായ ലാവണ്യ പ്രതാപ് എന്നയാളാണു മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മരണം ആത്മഹത്യയാകാമെന്നാണു പ്രാഥമിക അന്വേഷണത്തിലെ സൂചനയെന്നും പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കു ശേഷമേ യഥാർഥ കാരണം സ്ഥിരീകരിക്കാനാകു എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ദുർഗാപൂരിൽ നിന്നും വിദ്യാർഥിയുടെ കുടുംബം സ്ഥലത്ത് എത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ സഹപാഠികളോടും ഹോസ്റ്റൽ അന്തേവാസികളോടും സംസാരിച്ചു. അടുത്തിടെ നടന്ന സെമസ്റ്റർ പരീക്ഷയിൽ വിദ്യാർഥി ഒരു വിഷയത്തിൽ പരാജയപ്പെട്ടിരുന്നുവെന്നും ഇതിനെ തുടർന്നു മാനസിക സമ്മർദത്തിലായിരുന്നുവെന്നുമുള്ള റിപ്പോർട്ടുകളും പോലീസ് പരിശോധിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342171/medical-student-found-hanging-in-college-hostel-bathroom)