---
title: "ഭൂമിതർക്കം കൊലപാതകത്തിലേക്ക്...! അമ്മാവനെ കാറിടിപ്പിച്ചു, പിന്നാലെ തലയ്ക്ക് വെടിവെച്ച് കൊന്ന് അനന്തരവർ"
english_title: "Uncle hit by car, then shot in the head by nephews"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342169/uncle-hit-by-car-then-shot-in-the-head-by-nephews"
published_at: "2026-02-16T06:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69926c2ce3cec_CRIME.jpg"
keywords: []
---

# ഭൂമിതർക്കം കൊലപാതകത്തിലേക്ക്...! അമ്മാവനെ കാറിടിപ്പിച്ചു, പിന്നാലെ തലയ്ക്ക് വെടിവെച്ച് കൊന്ന് അനന്തരവർ

> **Lead Summary:** ലഖ്നൗ: കൊടുംക്രൂരത ... ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ അമ്മാവനെ കാറുകളിൽ പിന്തുടർന്ന് ഇടിപ്പിച്ച ശേഷം വെടിവച്ച് കൊന്ന് അനന്തരവർ. വീരേഷ് ആണ് കൊല്ലപ്പെട്ടത്

## Article Content

ലഖ്നൗ: കൊടുംക്രൂരത ... ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ അമ്മാവനെ കാറുകളിൽ പിന്തുടർന്ന് ഇടിപ്പിച്ച ശേഷം വെടിവച്ച് കൊന്ന് അനന്തരവർ. വീരേഷ് ആണ് കൊല്ലപ്പെട്ടത്

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അ‍ഞ്ച് പേരടങ്ങുന്ന അനന്തരവന്മാരാണ് വീരേഷിനെ കൊലപ്പെടുത്തിയത്. നാട്ടിലെ ശിവക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു വീരേഷ്. ഈ സമയം മൂന്ന് കാറുകളിലായി അനന്തരവൻമാർ വീരേഷിനെ പിന്തുടർന്നു. കാർ ​ഗാർ​ഗിയ രം​ഗീൻ പിന്നിട്ടതോടെ പ്രതികളുടെ കാറുകളിലൊന്ന് പലതവണ ഇതിൽ ഇടിപ്പിച്ചു.

ഇതോടെ റോ‍ഡിൽ നിന്ന് തെന്നിമാറിയ കാർ ഒരു കുഴിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന്, അമ്മാവനും അനന്തരവൻമാരും തമ്മിൽ വഴക്കുണ്ടാവുകയും ഇതിനിടെ വീരേഷിനെ പ്രതികൾ വെടിവയ്ക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി പറഞ്ഞു. വീരേഷിന്റെ തലയ്ക്കാണ് വെടിയേറ്റത്.

ഇരു വിഭാ​ഗവും തമ്മിലുള്ള ഭൂമിതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും കൊലപാതകത്തിൽ‍ പരാതി ലഭിച്ചതായും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342169/uncle-hit-by-car-then-shot-in-the-head-by-nephews)