---
title: "വിധി മാറുമോ? ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ"
english_title: "Sabarimala women's entry; Review petitions in Supreme Court today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342166/sabarimala-womens-entry-review-petitions-in-supreme-court-today"
published_at: "2026-02-16T06:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69926549e7dc5_SABARIMALA.jpg"
keywords: []
---

# വിധി മാറുമോ? ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

> **Lead Summary:** ** **ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ. ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് പരിഗണിക്കുന്നത്. വിഷയം 9 അംഗ വിശാല ബെഞ്ചിലേക്ക് വിടുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. അടുത്ത് കേസ് പരിഗണിക്കുന്ന തീയതിയും കോടതി അറിയിക്കും.

## Article Content

** **ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ. ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് പരിഗണിക്കുന്നത്. വിഷയം 9 അംഗ വിശാല ബെഞ്ചിലേക്ക് വിടുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. അടുത്ത് കേസ് പരിഗണിക്കുന്ന തീയതിയും കോടതി അറിയിക്കും.

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശബരിമല യുവതീ പ്രവേശന കേസ് സുപ്രീംകോടതിയിൽ വീണ്ടും എത്തുന്നത്. ചീഫ് ജസ്റ്റിസ് കോടതിയിൽ 44 -ാമത്തെ ഇനമായാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങൾ ആണ് ശബരിമല യുവതീ പ്രവേശനത്തോടൊപ്പം സുപ്രീംകോടതി തീരുമാനമെടുക്കാൻ ഒരുങ്ങുന്നത്.

അതേസമയം, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെ. അതിനുശേഷം നിലപാട് അറിയിക്കും. സർക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടത്. സർക്കാർ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും പി രാജീവ് പ്രതികരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342166/sabarimala-womens-entry-review-petitions-in-supreme-court-today)