---
title: "'സമ്പന്നമായ മലയാള ഭാഷയ്ക്ക് സ്നേഹത്തള്ളെന്ന പുതിയ വാക്ക് ലഭിച്ചു' - കോൺഗ്രസിനെ പരിഹസിച്ച്  ബിനോയ് വിശ്വം"
english_title: "Puthuyuga Yatra in Kuttiadi, Binoy Viswam mocks Congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342163/puthuyuga-yatra-in-kuttiadi-binoy-viswam-mocks-congress"
published_at: "2026-02-15T22:50:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992004c54f1f_shFI.jpg"
keywords: []
---

# 'സമ്പന്നമായ മലയാള ഭാഷയ്ക്ക് സ്നേഹത്തള്ളെന്ന പുതിയ വാക്ക് ലഭിച്ചു' - കോൺഗ്രസിനെ പരിഹസിച്ച്  ബിനോയ് വിശ്വം

> **Lead Summary:** **തിരുവനന്തപുരം: ** പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയിൽ എത്തിയപ്പോൾ നടന്ന സംഭവ വികാസങ്ങളിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

## Article Content

**തിരുവനന്തപുരം: ** പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയിൽ എത്തിയപ്പോൾ നടന്ന സംഭവ വികാസങ്ങളിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

'സമ്പന്നമായ മലയാള ഭാഷയ്ക്ക് സ്നേഹത്തള്ളെന്ന പുതിയ വാക്ക് ലഭിച്ചുവെന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പരിഹാസം. ഇതാണ് യുഡിഎഫെന്നും എൽഡിഎഫെന്നാൽ ഭാവി, വികസനം, ക്ഷേമം എന്നാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ വരും. കേരളം കൈവരിച്ച നേട്ടങ്ങളാണ് എൽഡിഎഫ്. ആ നേട്ടങ്ങളിലേക്ക് നയിച്ച രാഷ്ട്രീയമാണ് എൽഡിഎഫെന്നും ബിനോയ് വിശ്വം പറഞ്ഞു.

ദേശീയ പണിമുടക്കിലും പുതുയുഗയാത്രയുമായി മുന്നോട്ടുപോയ കോൺഗ്രസ് നിലപാടിനെയും ബിനോയ് വിശ്വം വിമർശിച്ചു. പന്ത്രണ്ടാം തീയതി പണിമുടക്ക് ദിവസം എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് അവധി നല്‍കിയിരുന്നു. 30 കോടി ഇന്ത്യക്കാര്‍ പണിമുടക്കിന്റെ ഭാഗമായി.

തന്ത്രപ്രധാനമായ എല്ലാ മേഖലയും അന്ന് സ്തംഭിച്ചു. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പണിമുടക്കിനെ പിന്തുണച്ചു. പക്ഷേ കേരളത്തിലെ യുഡിഎഫ് ജാഥയ്ക്ക് അവധി നല്‍കിയില്ല. കേരളത്തിലെ കോണ്‍ഗ്രസിന് ബിജെപിയെ ഭയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342163/puthuyuga-yatra-in-kuttiadi-binoy-viswam-mocks-congress)