---
title: " കുടിച്ച് പൂസായി ....! കോഴിക്കോട് താമരശ്ശേരിയിൽ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം; കസ്റ്റഡിയിലെടുത്ത് പൊലീസ് "
english_title: "Youths drinking alcohol in the middle of the road in Thamarassery, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342150/youths-drinking-alcohol-in-the-middle-of-the-road-in-thamarassery-kozhikode"
published_at: "2026-02-15T20:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991e372bdbbc_ARREST.jpg"
keywords: []
---

#  കുടിച്ച് പൂസായി ....! കോഴിക്കോട് താമരശ്ശേരിയിൽ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം; കസ്റ്റഡിയിലെടുത്ത് പൊലീസ് 

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് താമരശ്ശേരിയിൽ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം. റോഡിൽനിന്ന് മാറാനായി ഹോൺമുഴക്കിയ ലോറിഡ്രൈവറെ യുവാക്കൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് താമരശ്ശേരിയിൽ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം. റോഡിൽനിന്ന് മാറാനായി ഹോൺമുഴക്കിയ ലോറിഡ്രൈവറെ യുവാക്കൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഞായറാഴ്ച ഉച്ചയോടെ താമരശ്ശേരി കോരങ്ങാട് കോഴിക്കൽ റോഡിൽ അൽഫോൻസാ സ്‌കൂളിന് സമീപമായിരുന്നു സംഭവം. റോഡിലിരുന്ന് മദ്യപിച്ച താമരശ്ശേരി പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരെ പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് രണ്ട് യുവാക്കൾ റോഡിലിരുന്ന് മദ്യപാനം ആരംഭിച്ചത്. മദ്യക്കുപ്പിയും ഗ്ലാസും ടച്ചിങ്‌സുമായെത്തിയ ഇരുവരും നട്ടുച്ചയ്ക്ക് റോഡിന് നടുവിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു ലോറി ഇതുവഴിയെത്തിയത്.

യുവാക്കൾ റോഡിൽനിന്ന് മാറാനായി ലോറി ഡ്രൈവർ ഹോൺമുഴക്കിയെങ്കിലും ഇരുവരും മാറിയില്ല. പിന്നാലെയാണ് യുവാക്കൾ എഴുന്നേറ്റെത്തി ലോറി ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342150/youths-drinking-alcohol-in-the-middle-of-the-road-in-thamarassery-kozhikode)