---
title: "പ്രതികാര ദാഹം മാളിലും തീർത്തു...! പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവം; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍"
english_title: "Two SFI activists arrested in connection with assault on police officer in Thiruvananthapuram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342148/two-sfi-activists-arrested-in-connection-with-assault-on-police-officer-in-thiruvananthapuram"
published_at: "2026-02-15T20:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991d8f2559db_ARREST.jpg"
keywords: []
---

# പ്രതികാര ദാഹം മാളിലും തീർത്തു...! പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവം; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

> **Lead Summary:** **തിരുവനന്തപുരം : **തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വിനയ്, സുര്‍ജിത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പൊലീസുകാരനെതിരെ കേസെടുത്തതില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു. ജാമ്യമില്ല വകുപ്പ് ചുമത്തിയതിലും വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.

## Article Content

**തിരുവനന്തപുരം : **തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വിനയ്, സുര്‍ജിത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പൊലീസുകാരനെതിരെ കേസെടുത്തതില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു. ജാമ്യമില്ല വകുപ്പ് ചുമത്തിയതിലും വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.

പൊലീസുകാരനും സഹോദരിക്കുമെതിരെയാണ് ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തത്. വഞ്ചിയൂര്‍ പൊലീസിന്റെ നടപടിയില്‍ സേനയ്ക്ക് ഉള്ളില്‍ തന്നെ അമര്‍ഷം ശക്തമാണ്. പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം ജനാധിപത്യ കേരളത്തിന് അപമാനമെന്നു കേരള പൊലീസ് അസോസിയേഷന്‍ നിലപാട് അറിയിച്ചു.

ശംഖുമുഖത്ത് പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷമുണ്ടായപ്പോള്‍ സ്വീകരിച്ച പൊലീസ് നടപടിയാണ് സംഭവങ്ങളുടെ തുടക്കം. ശംഖുമുഖം സംഭവത്തിന് പിന്നാലെ എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ മിഥുന്‍ റോയ് മെഡിക്കല്‍ അവധിയിലായിരുന്നു. ഇതിനു പ്രതികാരമായാണ് തിരുവനന്തപുരത്തേ മാളില്‍ സഹോദരിയുമായി എത്തിയ മിഥുനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് ആക്രമിച്ചത്.

മിഥുനും സഹോദരിക്കുമെതിരെ തടഞ്ഞു നിര്‍ത്തല്‍,അസഭ്യം പറയല്‍,മര്‍ദനം,ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.എന്നാല്‍ മർദ്ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342148/two-sfi-activists-arrested-in-connection-with-assault-on-police-officer-in-thiruvananthapuram)