---
title: "കുഞ്ഞു മാലാഖ ഇനി ഓർമ്മ; ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം, മടക്കം നാല് കുരുന്നുകൾക്ക് പുതുജീവനേകി"
english_title: "Alin Sherin's funeral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342138/alin-sherins-funeral"
published_at: "2026-02-15T17:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991b1f3718df_babydeath.jpg"
keywords: []
---

# കുഞ്ഞു മാലാഖ ഇനി ഓർമ്മ; ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം, മടക്കം നാല് കുരുന്നുകൾക്ക് പുതുജീവനേകി

> **Lead Summary:** **പത്തനംതിട്ട: ** മസ്തിഷ്ക മരണ ശേഷം അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ കുഞ്ഞുമകൾ ആലിന് യാത്രാമൊഴി നൽകി കേരളം.

## Article Content

**പത്തനംതിട്ട: ** മസ്തിഷ്ക മരണ ശേഷം അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ കുഞ്ഞുമകൾ ആലിന് യാത്രാമൊഴി നൽകി കേരളം.

നെടുങ്ങാടപ്പള്ളി സെൻ്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ ഔദ്യോ​ഗിക ബഹുമതികൾ അർപ്പിച്ചു.

വീട്ടിലും പളളിയിലുമായി ആയിരക്കണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ തുടങ്ങിയവർ അന്തിമോചാരം അർപ്പിക്കാനെത്തിയിരുന്നു.

വിശ്വമാനവീകയതയുടെ ഉദാത്തമായ മാതൃകയാണ് കുടുംബം കാണിച്ചതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അവയവ ദാനത്തിൽ രാജ്യത്ത് തന്നെ മാതൃകയാണ് ആലിനെന്ന് കേന്ദ്ര മന്ത്രി സുരേഷ്ഗോപി പറഞ്ഞു. ആലിന് അന്തിമോപചാരം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലിന്റെ അച്ഛനും അമ്മയ്ക്കും സല്യൂട്ട് എന്ന് കമൽഹാസൻ എംപിയും പറ‍ഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342138/alin-sherins-funeral)