---
title: "'കുഞ്ഞേ ചെറിയ നേരമെങ്കിലും ജീവിതം കൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് നീ മടങ്ങുന്നത്' - കെ കെ ശൈലജ"
english_title: "AlinSherin's funeral, KK Shailaja expresses condolences"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342136/alinsherins-funeral-kk-shailaja-expresses-condolences"
published_at: "2026-02-15T17:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991af724de0b_kkshailaja.jpg"
keywords: []
---

# 'കുഞ്ഞേ ചെറിയ നേരമെങ്കിലും ജീവിതം കൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് നീ മടങ്ങുന്നത്' - കെ കെ ശൈലജ

> **Lead Summary:** **തിരുവനന്തപുരം: **ചെറിയ നേരമെങ്കിലും ജീവിതം കൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് ആലിന്‍ ഷെറിന്‍ മടങ്ങുന്നത്. ** **സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ കെ കെ ശൈലജ.

## Article Content

**തിരുവനന്തപുരം: **ചെറിയ നേരമെങ്കിലും ജീവിതം കൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് ആലിന്‍ ഷെറിന്‍ മടങ്ങുന്നത്. ** **സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ കെ കെ ശൈലജ.

തീരാവേദനകള്‍ക്കിടയിലും ആലിന്റെ ജീവിതം മാനവ സാഹോദര്യത്തിന്റെയൊപ്പം ഓര്‍ക്കപ്പെടും. ഹൃദയം കനക്കുന്ന വേദനയോടെ ഈ നാടിനൊപ്പം ആലിന് വിട നല്‍കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പൊന്നോമനയ്ക്ക് വിട

*കുഞ്ഞ് ആലിന് നിറകണ്ണുകളോടെ നാട് വിട നല്‍കി. കഴിഞ്ഞ ദിവസം കോട്ടയത്ത് വച്ചുണ്ടായ അപകടത്തിലാണ് 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. *

*പൊന്നോമനയെ നഷ്ടപ്പെട്ട വേദനയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ തയ്യാറായത് മഹത്തരമാണ്. കരള്‍, രണ്ട് വൃക്ക, ഹൃദയ വാള്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയിലൂടെ 5 പേര്‍ക്കാണ് ആലിന്‍ ജീവിത വെളിച്ചം പകര്‍ന്നത്. *

*നാട് ഒരുമിച്ച് നിന്ന് കഴിഞ്ഞ ദിവസം അവയവമാറ്റം വിജയകരമായി പൂര്‍ത്തീകരിച്ചു. സംസ്ഥാനം ഔദ്യോഗിക ബഹുമതിയോടെയാണ് കുഞ്ഞ് മാലാഖയെ യാത്രയാക്കുന്നത്. *

*കുഞ്ഞേ ചെറിയ നേരമെങ്കിലും ജീവിതം കൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് നീ മടങ്ങുന്നത്. തീരാവേദനകള്‍ക്കിടയിലും നിന്റെ ജീവിതം മാനവ സാഹോദര്യത്തിന്റെയൊപ്പം ഓര്‍ക്കപ്പെടും. ഹൃദയം കനക്കുന്ന വേദനയോടെ ഈ നാടിനൊപ്പം നിനക്ക് വിട നല്‍കുന്നു.*

ആദരാഞ്ജലികള്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342136/alinsherins-funeral-kk-shailaja-expresses-condolences)