---
title: "അമ്മയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരി വെള്ളക്കെട്ടിൽ വീണു മരിച്ചു"
english_title: "Three-year-old girl falls into a puddle and dies during her mother's maternity photoshoot"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342134/three-year-old-girl-falls-into-a-puddle-and-dies-during-her-mothers-maternity-photoshoot"
published_at: "2026-02-15T16:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991a96d47d98_dead.jpg"
keywords: []
---

# അമ്മയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരി വെള്ളക്കെട്ടിൽ വീണു മരിച്ചു

> **Lead Summary:** ** **മറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ യുവതിയുടെ ആദ്യത്തെ കുഞ്ഞ് വെള്ളത്തിൽ വീണ് മരിച്ചു. ലക്ഷ്മീർ ആണ് മരിച്ചത്. നെലമംഗലയിലെ മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗിഡ്ഡേനഹള്ളിയിൽ ആണ് സംഭവം നടന്നത്.

## Article Content

** **മറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ യുവതിയുടെ ആദ്യത്തെ കുഞ്ഞ് വെള്ളത്തിൽ വീണ് മരിച്ചു. ലക്ഷ്മീർ ആണ് മരിച്ചത്. നെലമംഗലയിലെ മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗിഡ്ഡേനഹള്ളിയിൽ ആണ് സംഭവം നടന്നത്.

യുവതി തന്റെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിനിടെ ആണ് ആദ്യ കുഞ്ഞിനെ നഷ്ടമാകുന്നത്. ജെ.പി. നഗറിലെ താമസക്കുന്ന സ്വാതിയുടെയും ചരൺ രാജിന്റെയും മകളാണ് മരണപ്പെട്ട ലക്ഷ്മി.

യുവതിയുടെ ഫോട്ടോഷൂട്ട് നടക്കുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന കുട്ടി ചെറിയ വെള്ളക്കെട്ടിൽ വീണു മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മദനായകനഹള്ളി പോലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

ഒരാഴ്ച മുമ്പ് ചരൺ രാജ് ജോലിക്കായി വിദേശത്തേക്ക് പോയിരുന്നു. ഫോട്ടോഷൂട്ട് നടത്തുന്ന കാര്യം ഭർത്താവിനോട് പറഞ്ഞിരുന്നതായും സുഹൃത്തിനൊപ്പം എത്തിയിരുന്നതായും റിപ്പോർട്ടുകൾ സുചിപ്പിക്കുന്നു.

ഈ സമയത്താണ് അപകടം നടന്നത്. വിദേശത്തുള്ള ചരൺ രാജ് നാളെ ബാംഗ്ലൂരിലേക്ക് വരുമെന്നും ഈ സാഹചര്യത്തിൽ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം പരിശോധന നാളെ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342134/three-year-old-girl-falls-into-a-puddle-and-dies-during-her-mothers-maternity-photoshoot)