---
title: "'കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതിലൂടെ ലോകത്തിന് വലിയൊരു മാതൃക കാട്ടിയിരിക്കുകയാണ്'"
english_title: "AlinSherin, condolences, SajiCherian"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342129/alinsherin-condolences-sajicherian-"
published_at: "2026-02-15T15:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69919f0b4bd74_saji.jpg"
keywords: []
---

# 'കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതിലൂടെ ലോകത്തിന് വലിയൊരു മാതൃക കാട്ടിയിരിക്കുകയാണ്'

> **Lead Summary:** **** പ്രിയപ്പെട്ട ആലിൻ ഷെറിൻമോളുടെ അപ്രതീക്ഷിത വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും വളരെ ചെറിയ പ്രായത്തിൽ ഒരു അപകടത്തിലൂടെ ലോകത്തുനിന്ന് വിടപറഞ്ഞ ആലിന്റെ മാതാപിതാക്കൾ, കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതിലൂടെ ലോകത്തിന് വലിയൊരു മാതൃക കാട്ടിയിരിക്കുകയാണെന്നും മന്ത്രി സജി ചെറിയാൻ.

## Article Content

**** പ്രിയപ്പെട്ട ആലിൻ ഷെറിൻമോളുടെ അപ്രതീക്ഷിത വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും വളരെ ചെറിയ പ്രായത്തിൽ ഒരു അപകടത്തിലൂടെ ലോകത്തുനിന്ന് വിടപറഞ്ഞ ആലിന്റെ മാതാപിതാക്കൾ, കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതിലൂടെ ലോകത്തിന് വലിയൊരു മാതൃക കാട്ടിയിരിക്കുകയാണെന്നും മന്ത്രി സജി ചെറിയാൻ.

ഒരുപക്ഷേ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന്റെ അവയവം ദാനം ചെയ്യാനുള്ള ഈ തീരുമാനം അഞ്ച് കുരുന്നുകൾക്കാണ് പുതിയ ജീവനും ജീവിതവും നൽകിയത്.

ഈ ചരിത്രപരമായ തീരുമാനത്തെ ആദരിച്ചുകൊണ്ട്, കുഞ്ഞിന്റെ ശവസംസ്കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്താൻ കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ജാതിക്കും മതത്തിനും ഉപരിയായി മനുഷ്യത്വവും മാനവികതയുമാണ് ഏറ്റവും വലുതെന്ന മഹത്തായ സന്ദേശമാണ് ഈ കുടുംബം ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പേരാണ് ആലിൻ്റെ വേർപാടിൽ അനുശോചനമറിയിക്കാൻ വീട്ടിലും പള്ളിയിലുമായി എത്തിയത്. ലോക ചരിത്രത്തിൽ തന്നെ ചേർക്കപ്പെടേണ്ട വിശ്വ മാനവികതുടെ സന്ദേശമാണിതെന്ന് മന്ത്രി വി എൻ വാസവനും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342129/alinsherin-condolences-sajicherian-)