---
title: "   ശബരിമല യുവതീപ്രവേശനം: 'യുഡിഎഫ് സർക്കാരിന് യുവതികൾ പ്രവേശിക്കരുത് എന്ന നിലപാടാണ് ഉള്ളത്' - രമേശ്‌ ചെന്നിത്തല"
english_title: "Sabarimala women's entry: RameshChennithala wants the government to clarify its stance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342113/sabarimala-womens-entry-rameshchennithala-wants-the-government-to-clarify-its-stance"
published_at: "2026-02-15T14:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69918a3f02664_ramesh.jpg"
keywords: []
---

#    ശബരിമല യുവതീപ്രവേശനം: 'യുഡിഎഫ് സർക്കാരിന് യുവതികൾ പ്രവേശിക്കരുത് എന്ന നിലപാടാണ് ഉള്ളത്' - രമേശ്‌ ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. മുൻ നിലപാട് സർക്കാർ തിരുത്തുമോ എന്ന് അറിയാൻ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. മുൻ നിലപാട് സർക്കാർ തിരുത്തുമോ എന്ന് അറിയാൻ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സർക്കാരിന് യുവതികൾ പ്രവേശിക്കരുത് എന്ന നിലപാടാണ് ഉള്ളത്. അത് തിരുത്തിയാണ് പിണറായി സർക്കാർ സത്യവാങ്മൂലം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. നിലപാടിൽ മാറ്റം ഉണ്ടെങ്കിൽ പറയാൻ ധൈര്യം കാണിക്കണമെന്നും രമേശ്‌ ചെന്നിത്തല പ്രതികരിച്ചു.

ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് തിരുത്താതെ ഇടതുപക്ഷത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഒരുപാട് അനുഭവിച്ചതാണ് കേരള ജനത.

ഇനിയും അനുഭവിപ്പിക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഒന്നും പറയാനില്ല. നിലപാട് തിരുത്തണം എന്നത് കേരളത്തിന്റെ ആവശ്യമാണ് തിരുത്തുമെന്ന് തന്നെയാണ് കരുതുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.

അതേസമയം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന 2018 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് പരിഗണിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342113/sabarimala-womens-entry-rameshchennithala-wants-the-government-to-clarify-its-stance)